ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തോൽവി. ഡിഎൽഎസ്സിലൂടെ മത്സരം 26 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ചെയ്ത ഇന്ത്യ 136 റൺസാണ് നേടിയത്. എന്നാൽ 21 ആം ഓവറിൽ ഓസ്‌ട്രേലിയ അനായാസം സ്കോർ മറികടന്നു.
ഇന്ത്യൻ ആരാധകർക്ക് നിരാശയായി മുൻ നായകൻ രോഹിത് ശർമയുടെയും വിരാട് കൊഹ്ലിയുടെയും മോശമായ ബാറ്റിംഗ് പ്രകടനം. രോഹിത് 8 റൺസിൽ പുറത്തായെങ്കിലും വിരാട് കോഹ്ലി അക്കൗണ്ട് തുറക്കാതെയും പുറത്തായി. മത്സരശേഷം ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങുന്നത് വിരാട് കോഹ്ലിയാണ്. ഇപ്പോഴിതാ താരത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്.
‘ഒരു കളിക്കാരനിൽ എനിക്ക് കേൾക്കാൻ ഒട്ടും ഇഷ്ടമല്ലാത്ത കാര്യമുണ്ടെങ്കിൽ അത് ഞാൻ എല്ലാം നേടിയെന്ന് പറഞ്ഞ് ഇരിക്കുന്നതാണ്. 2027 ലോകകപ്പിൽ കളിക്കുക എന്ന ലക്ഷ്യം ഇപ്പോഴും നിങ്ങളുടെ മുന്നിലുണ്ട്. അതാണ് ഇന്ത്യക്കായി വിരാട് നേടാൻ പോകുന്നതും. വിരാട് എപ്പോഴും ഒരു മോട്ടിവേറ്റഡായി നിൽക്കുന്ന കളിക്കാരനാണ്. ഈ ഓസ്‌ട്രേലിയൻ പരമ്പരയിൽ പുതുതായി എന്തെങ്കിലും നേടാനായി വിരാട് ശ്രമിക്കും. അല്ലാതെ അടുത്ത ലോകകപ്പ് വരെ വെറും സമയം കളയാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് എനിക്ക് തോന്നുന്നത്. വിരാട് അങ്ങനെയാണ് ചിന്തിക്കുന്നത് എന്ന് വിശ്വസിക്കാനാണ് എനിക്ക് താത്പര്യം,’ പോണ്ടിങ് പറഞ്ഞു.