കോഹ്‌ലിയ്ക്ക് ശേഷം ഇന്ത്യയെ ആരു നയിക്കും? അറംപറ്റുന്ന പ്രവചനവുമായി ശ്രീശാന്ത്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ വിരാട് കോഹ്‌ലിയുടേയും രോഹിത് ശര്‍മയുടേയും യുഗമാണ്. ഇരുവര്‍ക്കും ശേഷം ടീം ഇന്ത്യ എങ്ങനെയായിരിക്കും. ആരായിരിക്കും ഇന്ത്യന്‍ ടീമിനെ നയിക്കുക. ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളിയും മുന്‍ ഇന്ത്യന്‍ പേസറുമായ എസ് ശ്രീശാന്ത്.

അടുത്തിടെ ഹെലോ ആപ്പില്‍ നടന്ന തത്സമയ പരിപാടിയിലാണ് ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെ ശ്രീശാന്ത് തിരഞ്ഞെടുത്തത്. ശ്രീശാന്തിന്റെ നിരീക്ഷണത്തില്‍ കര്‍ണാടക താരമായ കെഎല്‍ രാഹുലായിരിക്കും വരുംഭാവിയില്‍ ദേശീയ ടീമിനെ നയിക്കുക.

നിലവില്‍ ടെസ്റ്റ്, ഏകദിന, ട്വന്റി-20 ഫോര്‍മാറ്റുകളില്‍ ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കെഎല്‍ രാഹുല്‍. ഇതേസമയം, താരത്തിന്റെ നായകപാടവം ക്രിക്കറ്റ് ലോകം ഇനിയും കണ്ടിട്ടില്ല. പുതിയ ഐപിഎല്‍ സീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനാണ് താരം. എന്നാല്‍ കൊറോണ കാരണം ഐപിഎല്‍ അനിശ്ചിതത്വത്തിലായ സ്ഥിതിക്ക് ക്യാപ്റ്റന്‍ തൊപ്പിയണിയാന്‍ കെഎല്‍ രാഹുലിന് കാത്തിരിക്കേണ്ടി വരും.

നേരത്തെ റിഷഭ് പന്തിനെ തള്ളി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പരിവേഷവും രാഹുല്‍ സ്വന്താക്കിയിരുന്നു. ഓസ്ട്രേലിയയുമായുള്ള പരമ്പരയ്ക്കിടെ റിഷഭ് പന്തിന് പരിക്കേറ്റപ്പോഴാണ് കെഎല്‍ രാഹുല്‍ ഗ്ലൗസണിഞ്ഞത്. വിക്കറ്റിന് പിന്നിലെ താരത്തിന്റെ പ്രകടനം കണ്ടപ്പോള്‍ രാഹുലിനെ പതിവു കീപ്പറാക്കാന്‍ കോഹ്‌ലിയും മുന്‍കൈയെടുത്തു. ആ പരമ്പരയില്‍ ഉടനീളം കെഎല്‍ രാഹുലാണ് വിക്കറ്റ് കീപ്പറായത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'