Ipl

ഇത് ഇപ്പോൾ രണ്ടാം തവണയായി, കലിപ്പ് അടങ്ങാത്ത കോഹ്ലി

മാസങ്ങൾക്ക് മുമ്പ് സമാപിച്ച ഇന്ത്യ കിവീസ് ടെസ്റ്റ് മത്സരത്തിൽ നടന്ന ഒരു സംഭവം ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. അന്ന് കിവീസ് സ്പിന്നർ എറിഞ്ഞ പന്തിൽ കോഹ്ലി എൽ. ബി യിൽ കുരുങ്ങുന്നു. പന്ത് കാലിൽ തട്ടിയതോടെ അപ്പീൽ ചെയ്തഹ ന്യൂസിലൻഡിന് അനുകൂലമായി വിധിവരുന്നു. കോഹ്ലി ഉൾപ്പടെ അത് കണ്ട എല്ലാവര്ക്കും ഞെട്ടൽ ആയിരുന്നു ,പന്ത് ബാറ്റിൽ തട്ടിയെന്ന് ഉറപ്പിച്ച കോഹ്ലി റിവ്യൂ നൽകി, എന്നാൽ പാഡിലും ബാറ്റിലും ഒരുമിച്ചാണ് പന്ത് തട്ടിയെന്ന നിഗമനത്തിൽ കോഹ്‌ലി ഔട്ട് ആയതായി വിധിവന്നു. കമന്ററി ബോക്സും ആരാധകരും ഒകെ ഇത് വിശ്വസിക്കാൻ ആകാതെ നിന്ന്,ബാറ്റിലും പാഡിലും ഒരുമിച്ച് തട്ടിയാൽ ബാറ്റിൽ തട്ടിയതാണെന്നുള്ള വിധി വരണം എന്നാണ് നിയമം.അന്നത്തെ വിധിക്കെതിരെ വലിയ വിവാദം ഉണ്ടായിരുന്നു

ഇന്നലെ നടന്ന കോഹ്ലി ഉൾപ്പെട്ട ഒരു സംഭവമായി ബന്ധപ്പെട്ട് കളി കണ്ട ചിലർക്കെങ്കിലും മേല്പറഞ്ഞ സംഭവം ഓർമ്മ വന്നു കാണും. മികച്ച ജയത്തിലേക്ക് നീങ്ങുകയായിരുന്ന ബാംഗ്ലൂർ ആരാധകർ ആഗ്രഹിച്ചത് കോഹ്‌ലിയുടെ ഒരു അർദ്ധ സെഞ്ച്വറി കൂടിയാണ്. അത്ര മികച്ച രീതിയിൽ ബാറ്റ് ചെയ്ത കോഹ്ലി മത്സരം ഫിനിഷ് ചെയ്യിക്കുമെന്ന് ഉറപ്പിച്ച് നിൽക്കെയാണ് അത് സംഭവിച്ചത്. 19 ആം ഓവർ എറിയാനെത്തിയ ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസിന്റെ ആദ്യ പന്തിൽത്തന്നെ കോലി വിക്കറ്റിനു മുന്നിൽ കുരുങ്ങി. ഒട്ടും അമാന്തിക്കാതെ കോലി റിവ്യു എടുത്തു.  റീപ്ലേയിൽ പന്ത് കോലിയുടെ ബാറ്റിൽ എഡ്ജ് ചെയ്തതിനു ശേഷമാണു പാഡിൽ തട്ടിയതെന്നു തോന്നിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണു തെളിഞ്ഞത്. എന്നാൽ പന്ത് ഒരേ സമയത്തു തന്നെയാണു ബാറ്റിലും പാഡിലും തട്ടിയത് എന്നാണു 3–ാം അംപയർക്കു തോന്നിയത്. ഇതോടെ പന്ത് ആദ്യം തട്ടിയത് എവിടെ എന്നു പൂർണമായി തെളിയിക്കാനാകാത്ത സാഹചര്യത്തിൽ, ഫീൽഡ് അമ്പയർ തീരുമാനം നിലനിന്നു. കോഹ്ലി പുറത്തായി, പഴയ പുറത്താകലിനെ ഓർമിച്ച കോഹ്ലി ദേഷ്യത്തിൽ മടങ്ങി.

എല്ലാ കോണിൽ നിന്ന് വലിയ വിമർശനമാണ് അമ്പയർ തീരുമാനത്തിന് ഉണ്ടായത്.‘പന്ത് ബാറ്റിലും പാഡിലും തട്ടുന്നത് ഒരേ സമയത്താണെങ്കിൽ ആദ്യം ബാറ്റിൽ തട്ടിയതായാണു കണക്കാക്കുക. ഇതാണ് എനിക്ക് അറിയാവുന്നത്. ക്രിക്കറ്റ് നിയമങ്ങൾ പരിശോധിക്കാം’– മുൻ താരം ആകാശ് ചോപ്ര ട്വിറ്ററിൽ കുറിച്ചു. തട്ടിയത് ബാറ്റിലാണെന്നും താൻ ആയിരുന്നെങ്കിൽ നിശ്ചയമായും അതു നോട്ടൗട്ട് വിധിച്ചേനെ എന്നും മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ പ്രതികരിച്ചു.

എന്തയാലും മത്സരം ബാംഗ്ലൂർ ജയിച്ചെങ്കിലും വിവാദങ്ങൾ അവസാനിക്കുന്നില്ല

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ