ഐ.സി.സി റാങ്കിംഗില്‍ കോഹ്ലി കുതിച്ചു; രാഹുലിന്റെ സ്ഥാനത്തിന് ഇളക്കമില്ല

ഐസിസി ട്വന്റി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് കുതിപ്പ്. അതേസമയം, ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ സ്ഥാനത്തിന് ഇളക്കം തട്ടിയില്ല. ഇന്ത്യയുടെ ബോളര്‍മാരും ഓള്‍ റൗണ്ടര്‍മാരും റാങ്കിംഗില്‍ മുന്നേറ്റമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു.

ഐസിസി പുറത്തുവിട്ട പുതിയ പട്ടിക പ്രകാരം നാലാം സ്ഥാനത്താണ് വിരാട് കോഹ്ലി. ഒരു പടി കയറിയാണ് വിരാട് നാലാമതെത്തിയത്. രാഹുല്‍ ആറാം സ്ഥാനം കാത്തുസൂക്ഷിച്ചു. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്വിന്റന്‍ ഡി കോക്കാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഡി കോക്ക് കരിയറിലെ ഏറ്റവും മികച്ച റാങ്കായ എട്ടിലെത്തി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ മികച്ച ബാറ്റിംഗ് ഡി കോക്കിനെ തുണയ്ക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ് റാങ്കിംഗിലെ ഒന്നാമന്‍.

ബോളര്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ ടബ്രൈസ് ഷംസി ആദ്യ സ്ഥാനത്ത് നിലയുറപ്പിച്ചു. ഇന്ത്യന്‍ ബോളര്‍മാരില്‍ ആരും ആദ്യ പത്തില്‍ ഇല്ല. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിലും സമാനസ്ഥിതി തന്നെ. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് ഓള്‍ റൗണ്ടര്‍മാരില്‍ നമ്പര്‍ വണ്‍.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ