കോഹ്‌ലി അത്ര പുണ്യാളൻ അല്ല, ആ വിവാദത്തിൽ അവനാണ് തെറ്റുകാരൻ; വമ്പൻ വെളിപ്പെടുത്തലുമായി അമിത് മിശ്ര

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിന് വേണ്ടി കളിക്കുന്ന അമിത് മിശ്ര, ടൂർണമെൻ്റിൻ്റെ പതിനാറാം സീസണിൽ നവീൻ ഉൾ ഹഖുമായി വിരാട് കോഹ്‌ലി ഏറ്റുമുട്ടിയ തകർക്കവുമായി ബന്ധപ്പെട്ട സംഭവത്തിൽ തന്റെ ഭാഗം എന്താണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്.

പേസറുമായുള്ള തർക്കത്തിന് ശേഷം, അന്നത്തെ എൽഎസ്ജി മെൻ്ററായ ഗൗതം ഗംഭീറുമായി കോഹ്‌ലി വഴക്ക് ഉണ്ടാക്കിയിരുന്നു. മറ്റ് താരങ്ങൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ സ്ഥിതി മോശമാകുമായിരുന്നു എന്ന് ഉറപ്പായ സംഭവം ആയിരുന്നു ഇത്. കോഹ്‌ലിക്കും ഗംഭീറിനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തുകയും ചെയ്തിരുന്നു. നവീനും ശിക്ഷ കിട്ടിയിരുന്നു.

കോഹ്‌ലിയുടെ ഇന്ത്യൻ ടീമിലെ മുൻ സഹതാരം കൂടിയായ മിശ്ര അദ്ദേഹത്തെ തന്നെയാണ് ഈ സംഭവുമായി ബന്ധപ്പെട്ട് കുറ്റപ്പെടുത്തുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ “ഗൗതം ഗംഭീർ അൽപ്പം ആക്രമണ മനോഭാവം കാണിച്ചു, അത് വിരാടിന് ഇഷ്ടപ്പെട്ടില്ല. അവൻ ഞങ്ങളുടെ എല്ലാ കളിക്കാരെയും അധിക്ഷേപിക്കാൻ തുടങ്ങി. ഒരു കാരണവുമില്ലാതെ കോഹ്‌ലി കൈൽ മേയേഴ്സിനോട് എന്തോ പറഞ്ഞു.”

“അവൻ നവീനിനെ തെറി പറഞ്ഞു. കോഹ്‌ലി വിട്ടുകൊടുക്കുന്ന പ്രകൃതം ഉള്ള ആൾ അല്ല. ആരാധകരോട് അസഭ്യം പറയുകയും ചെയ്തു. കോഹ്‌ലിക്ക് അത് എളുപ്പത്തിൽ ഒഴിവാക്കാമായിരുന്നു,” ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ അമിത് മിശ്ര പറഞ്ഞു.

അതേമയം 2023 ലോകകപ്പ് മത്സരത്തിനിടെ നവീനുമായിട്ടുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത കോഹ്‌ലി ഗംഭീറുമായിട്ട് അടുത്തിടെ സമാപിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് സമയത്ത് സംസാരിച്ചിരുന്നു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി