കോഹ്‌ലിക്ക് തന്നോട് തന്നെ ദേഷ്യം തോന്നുന്നു, ഈഗോ മാറ്റിവെച്ചില്ലെങ്കിൽ ഇനി വെള്ള ജേഴ്സിയിൽ കാണില്ല എന്ന് വ്യക്തം; അതിദയനീയം ഇന്നത്തെ കാഴ്ച്ച

സിഡ്‌നി ടെസ്റ്റിൻ്റെ രണ്ടാം ദിവസം പല കാര്യങ്ങളിൽ മഠം ഉണ്ടായി, എന്നാൽ ഈ പരമ്പരയിലെ അവസാന ടെസ്റ്റിലും ഒരു കാര്യത്തിന് മാത്രം മാറ്റം ഉണ്ടായില്ല, ഓഫ് സ്റ്റമ്പ് ലൈൻ ഉയർത്തുന്ന ഭീഷണിയിൽ കോഹ്‌ലി പുറത്താകുന്ന കാര്യത്തിൽ ഇത്തവണയും മാറ്റം ഇല്ല. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സ് ഒഴിച്ച് ബാക്കി താൻ കളിച്ച എല്ലാ ഇന്നിങ്സിലും ഒരേ മോഡിൽ പുറത്തായ കോഹ്‌ലി ഇന്ന് ഒരുപക്ഷെ തന്റെ അവസാന ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഇന്നിങ്സിലും അത് ആവർത്തിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ അദ്ദേഹം വിമർശനം നേരിടുകയാണ്.

ആദ്യ ഇന്നിങ്സിന് ശേഷം 4 റൺ ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ക്രീസിൽ എത്തിയപ്പോൾ പ്രതീക്ഷിച്ചത് മികച്ച ലീഡാണ്. നല്ല തുടക്കം ടീമിന് കിട്ടിയതുമാണ്. ആദ്യ വിക്കറ്റിൽ രാഹുൽ- ജയ്‌സ്വാൾ സഖ്യം 42 റൺ നേടി. എന്നാൽ രാഹുലിനെ മടക്കി ബോളണ്ട് പതിവുപോലെ എതിരാളികൾക്ക് പാരയായി. രാഹുൽ പുറത്തായതിന് തൊട്ടുപിന്നാലെ ജയ്‌സ്വാളും മടങ്ങി. നല്ല ഒരു കൂട്ടുകെട്ട് അത്യാവശ്യം ആയിരുന്ന സമയത്ത് ക്രീസിൽ എത്തിയ സമയത്ത് ക്രീസിൽ എത്തിയ കോഹ്‌ലിക്ക് ഇന്നത്തെ പോലെ ഒരു ഗോൾഡൻ ചാൻസ് ഇനി കിട്ടാനും ഇല്ലായിരുന്നു. എന്നാൽ എല്ലാം കളഞ്ഞുകുളിച്ചുകൊണ്ടാണ് കോഹ്‌ലി ഇന്നും ഫിഫ്ത് സ്റ്റമ്പ് ലൈനിൽ ബാറ്റ് വെച്ചിട്ട് വിക്കറ്റ് നൽകി മടങ്ങിയത്.

12 പന്തിൽ 6 റൺ മാത്രമെടുത്ത കോഹ്‌ലി മടങ്ങുന്ന സമയത്ത് പാഡിൽ ദേഷ്യത്തിൽ ആഞ്ഞടിച്ചു. കോഹ്‌ലിയെ പുറത്താക്കാൻ അയാളുടെ ബലഹീനതയിൽ തുടക്കം മുതൽ പന്തെറിയുമെന്നും അവസാനം അയാൾ ആ കെണിയിൽ വീഴുമെന്നും ബോളണ്ട് അടുത്തിടെയും പറഞ്ഞിരുന്നു. എന്തായാലും അത് ഇന്നും ആവർത്തിച്ചു എന്ന് പറയാം. താരത്തെ ബോളണ്ട് ഈ പരമ്പരയിലെ നാലാം തവണയാണ് ഇങ്ങനെ പുറത്താക്കുന്നത്.

ചുരുക്കി പറഞ്ഞാൽ ഇന്നത്തെ ഇന്നിംഗ്സ് കൂടി കഴിഞ്ഞപ്പോൾ ഒരു കാര്യം വ്യക്തം, ഒരു സെഞ്ച്വറി പ്രകടനം മാറ്റി നിർത്തിയാൽ കോഹ്‌ലിക്ക് മറക്കാൻ ആഗ്രഹിക്കുന്ന ഒരു ടെസ്റ്റ് പരമ്പര തന്നെയാണ് ഇത്തവണത്തെ ബോർഡർ ഗവാസ്‌ക്കർ ട്രോഫി എന്ന് പറയാം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ