ഇതിനെക്കാൾ വലിയ അപമാനം തനിക്ക് കിട്ടാനില്ല കോഹ്‌ലി, ബോളർമാർ മാത്രമുള്ള നാണംകെട്ട ലിസ്റ്റിൽ ഇനി വിരാടും; സംഭവം ഇങ്ങനെ

വിരാട് കോഹ്‌ലി- ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാളായ വിരാട് കോഹ്‌ലിയെ സംബന്ധിച്ച് ടെസ്റ്റ് ഫോർമാറ്റിൽ അദ്ദേഹം ഇപ്പോൾ മോശം ഫോമിലാണ്. ലോകത്തിലെ ഏറ്റവും മികച്ച താരം ആയിട്ട് കൂടി ഇത്തവണത്തെ ബോർഡർ- ഗവാസ്‌ക്കർ ട്രോഫിയിൽ ഒരു സെഞ്ച്വറി പ്രകടനം ഒഴിച്ചുനിർത്തിയാൽ കോഹ്‌ലി തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയതെന്ന് പറയാം.

ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലാണ് കോഹ്‌ലിയുടെ സെഞ്ച്വറി പ്രകടനം വന്നത്. ഇത് കൂടാതെ ഈ ടെസ്റ്റ് പരമ്പരയിലെ 7 ഇന്നിങ്സിലും തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോഹ്‌ലി കാഴ്ചവെച്ചത്. ഈ 7 ഇന്നിങ്സിലും ഔട്ട്സൈഡ് ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകളിൽ ബാറ്റ് വെച്ചിട്ടാണ് കോഹ്‌ലി മടങ്ങിയത്. ഇന്ന് ബ്രേക്കിന് ശേഷംആണ് കോഹ്‌ലിയുടെ വിക്കറ്റ് ടീമിന് നഷ്ടമായത് . പതിവുപോലെ ഓഫ് സ്റ്റമ്പിന് പുറത്തുപോയ പന്തിന് ബാറ്റുവെച്ചാണ് താരം മടങ്ങിയത്. ബോളണ്ട് എറിഞ്ഞ പന്തിന് അനാവശ്യമായി ബാറ്റുവെച്ച കോഹ്ലി നേടിയത് 17 റൺ മാത്രമാണ്.

എന്നാൽ ഇന്ന് മറ്റൊരു നിരാശപ്പെടുത്തുന്ന കണക്കും ഇപ്പോൾ ചർച്ചയാകുന്നു. 2024 ൽ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്തിട്ട് ഏറ്റവും മോശം ആവറേജുള്ള താരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നപ്പോൾ അതിൽ കോഹ്‌ലിയാണ് രണ്ടാമത് നിൽക്കുന്നത് എന്ന് ശ്രദ്ധിക്കണം. ഒന്നാം ഇന്നിങ്സിലെ ബാറ്റിംഗ് ആവറേജ് കേശവ് മഹാരാജിന്റെ 5 . 4 ആകുമ്പോൾ വിരാട് കോഹ്‌ലിയുടെ ആവറേജ് 7 ആണ് . ജസ്പ്രീത് ബുംറ ഉൾപ്പടെ ഉള്ള ബോളർമാർ ആണ് ഈ ലിസ്റ്റിൽ പിന്നീട് വരുന്നത്.

കോഹ്‌ലിയെ സംബന്ധിച്ച് തിരിച്ചുവരവ് ഉടൻ സംഭവിച്ചില്ലെങ്കിൽ അദ്ദേഹം ടീമിന് പുറത്താകും എന്ന് ഉറപ്പാണ്.

മത്സരത്തിലേക്ക് വന്നാൽ രോഹിത് ശർമ്മ ആയിരുന്നു ഈ ടീമിന്റെ പ്രശ്നം എന്നാണ് ആരാധകർ കരുതിയത്. എന്നാൽ അയാൾ മാത്രമല്ല പ്രശ്നം എന്ന് ഇന്ന് വ്യക്തമായി. ഇതുവരെ നടത്തിയ മോശം പ്രകടനത്തിന്റെ ഫലമായി രോഹിത്തിന്റെ ഒഴിവാക്കി ബുംറ ആണ് ഇന്ത്യൻ നായകനായി ഇന്ന് ഇറങ്ങിയത്. എന്നാൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബുംറക്ക് പിഴച്ചു എന്ന് തോന്നിക്കുന്ന രീതിയിൽ തന്നെ ബാറ്റുചെയ്ത ഇന്ത്യ ഒടുവിൽ റൺസിന് 185 പുറത്തായി. ഓസ്ട്രേലിയ അവരുടെ ബാറ്റിംഗിൽ 9 – 1 എന്ന നിലയിൽ നിൽക്കുകയാണ്. 40 റൺ നേടിയ പന്ത് ആണ് ടോപ് സ്‌കോറർ എന്നതിലുണ്ട് ഇന്ത്യയുടെ ബാറ്റിംഗ് ദാരിദ്ര്യത്തിന്റെ കഥ മുഴുവൻ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ