IPL 2025: ഹൃദയമൊക്കെ ഒകെ ആണ് കോഹ്‌ലി ഭായ്, മത്സരത്തിനിടെ ആശങ്കയായി വിരാടിന് നെഞ്ചുവേദന; സഞ്ജു ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ രാജസ്ഥാൻ റോയൽസിനെതിരെ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ആരാധകരെ ആശങ്കയിലാഴ്ത്തി. ടി20യിലെ തന്റെ നൂറാം അർദ്ധസെഞ്ച്വറി നേടിയതിന് ശേഷം ബാറ്റ് ചെയ്യുന്നതിനിടെ, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിനോട് ഹൃദയമിടിപ്പ് പരിശോധിക്കാൻ കോഹ്‌ലി ആവശ്യപ്പെട്ടു.

കഠിനമായ ബാറ്റിംഗ് സാഹചര്യങ്ങളിൽ കളിച്ചുകൊണ്ടിരുന്ന കോഹ്‌ലി, തന്റെ അർദ്ധ സെഞ്ച്വറി സമയത്ത് ശാരീരികമായി കഷ്ടപ്പെടുന്ന കാഴ്ചയും കാണാൻ സാധിച്ചു. തന്റെ ഇന്നിംഗ്സിൽ, സ്റ്റാർ ബാറ്റ്‌സ്മാൻ ആകെ 24 സിംഗിളുകൾ നേടി, കൂടാതെ ഇന്നിങ്സിൽ മൂന്ന് ഡബിളും നാല് ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെടുന്നു. കോഹ്‌ലി 54 റൺസ് നേടി കളിക്കുന്നതിനിടെയാണ് സംഭവം നടന്നത്, ആർ‌സി‌ബി ഇതിഹാസം സാംസണുമായി സംസാരിക്കുന്നതും ഹൃദയമിടിപ്പ് പരിശോധിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ശേഷം തന്റെ ഗ്ലൗസ് അഴിച്ചുവെച്ച് കോഹ്‌ലിയുടെ ഹൃദയമിടിപ്പ് പരിശോധിച്ചിട്ട് കുഴപ്പം ഒന്നും ഇല്ലെന്ന് പറയുന്നുണ്ട്.

മത്സരത്തിലേക്ക് വന്നാൽ കോഹ്‌ലി, ആർ‌സി‌ബിക്ക് മറ്റൊരു വിജയം നേടിക്കൊടുത്തുകൊണ്ട് താൻ ഒരു ചേസ്മാസ്റ്റർ ആണെന്ന് വീണ്ടും തെളിയിച്ചു. ഫിൽ സാൾട്ട് ആർആർ ബൗളർമാരെ ആക്രമിച്ച് നേരിട്ടതോടെ കോഹ്‌ലി മന്ദഗതിയിലുള്ള തുടക്കമാണ് നടത്തിയത്. 33 പന്തിൽ നിന്ന് 65 റൺസ് നേടി അദ്ദേഹം ഒരു ദയയും കാണിച്ചില്ല. മറുവശത്ത്, മത്സരത്തിൽ നിർണായകമായ 62 റൺസ് നേടിയ കോഹ്‌ലി, ടൂർണമെന്റിലെ നാലാം വിജയം നേടാൻ ആർ‌സി‌ബിയെ സഹായിച്ചു.

ആദ്യം ബാറ്റ് ചെയ്ത ആർആർ 170 റൺസാണ് നേടിയത്.

Latest Stories

ഹമാസ് തലവനെ വധിച്ചതായി ഇസ്രായേല്‍; കൊല്ലപ്പെട്ടത് യഹിയ സിന്‍വറിന്റ സഹോദരന്‍ മുഹമ്മദ് സിന്‍വര്‍

'നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും'; കോണ്‍ഗ്രസിന് സമ്മര്‍ദ്ദവുമായി അന്‍വറിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍; കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ കെസി വേണുഗോപാല്‍

സംസ്ഥാനത്ത് സംരംഭകര്‍ക്ക് നിക്ഷേപത്തിനുള്ള അന്തരീക്ഷം ഇപ്പോള്‍ ഏറെ അനുകൂലം; നിക്ഷേപ വാഗ്ദാനങ്ങളില്‍ 17 എണ്ണം ഈ മാസം ആരംഭിക്കുമെന്ന് പി രാജീവ്

യുപിയില്‍ അഞ്ചുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിനിരയാക്കി; പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

INDIAN CRICKET: കോഹ്‌ലിയുടെയും രോഹിതിന്റെയും സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി, ലോകകപ്പ്‌ ടീമില്‍ അവര്‍ക്ക് ഇടം ലഭിക്കില്ല, കാരണമിതാണ്‌, സൂപ്പര്‍ താരങ്ങളുടെ ഭാവി ഇനി എന്താകും

'ഞാൻ ഹൈകമാന്റിൽ ഉള്ളത് കൊണ്ടായിരിക്കും എന്നിൽ പ്രതീക്ഷ എന്ന് പറഞ്ഞത്, അൻവർ പറഞ്ഞത് വിശദമായി കേട്ടില്ല'; കെ സി വേണുഗോപാൽ

IPL 2025: സെഞ്ച്വറി സെലിബ്രേഷനിടെ പന്തിനെ അധിക്ഷേപിച്ചു, അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ഇരുന്ന ആ സ്ത്രീ ആര്, കട്ടകലിപ്പില്‍ എയറിലാക്കി ആരാധകര്‍

തുടക്കം കുറിച്ചത് ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം; സഹകരണക്കരാറില്‍ ഒപ്പുവെച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ; മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍

ആലപ്പുഴയിൽ കണ്ടെയ്‌നർ അടിഞ്ഞ തീരത്ത് ഡോൾഫിൻ ചത്തുപൊങ്ങി