കോഹ്ലിയുടെ വിവാഹ ക്ഷണം രണ്ട് ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രം

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ വിവാഹമാണ് ക്രിക്കറ്റ് ലോകത്തെ പുതിയ വിശേഷം. ഏറെ രഹസ്യമായി നടത്തപ്പെടുന്ന ഈ വിവാഹത്തെ സംബന്ധിച്ച് അതിനാല്‍ തന്നെ ഊഹാപോഹങ്ങളും ശക്തമാണ്. കോഹ്ലിയുടെയും താരസുന്ദരി അനുഷ്‌ക്കയുടേയും വിവാഹത്തിന് ക്രിക്കറ്റ് ലോകത്ത് നിന്നും രണ്ട് പേരെ മാത്രം ക്ഷണിച്ചിട്ടുളളുവെന്നതാണ് പുതിയ ഗോസിപ്പ്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും, വെടിക്കെട്ട് ബാറ്റ്സ്മാനും കൊഹ്ലിയുടെ ഉറ്റസുഹൃത്തുമായ യുവരാജ് സിങ്ങിനുമാണ് ഈ ക്ഷണം ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ-ലങ്ക പരമ്പര നടക്കുന്നതിനാലാണ് മറ്റു ക്രിക്കറ്റ് താരങ്ങള്‍ വിവാഹത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. തികച്ചും സ്വകാര്യമായി നടക്കുന്ന ചടങ്ങാകും ഈ താരവിവാഹം എന്നാണ് വാര്‍ത്തകള്‍. അതുകൊണ്ട് തന്നെ ഇവരുമായി ഏറ്റവും അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാകും ലോകം ഉറ്റുനോക്കുന്ന ഈ താരവിവാഹത്തില്‍ പങ്കെടുക്കുക.

മാസങ്ങള്‍ക്കു മുമ്പ് ഇരുവരുടെയും കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് വിവാഹത്തിനായുള്ള പദ്ധതികള്‍ ഒരുക്കിയെന്നാണ് സൂചനകള്‍. അനുഷ്‌ക ക്ഷണിച്ചിരിക്കുന്നത് ഏറ്റവും അടുപ്പമുള്ളവരെ മാത്രമാണ്. അനുഷ്‌കയുടെ ആദ്യ ഹീറോ ആയ ഷാരൂഖ് ഖാന്‍, ആദിത്യ ചോപ്ര, മനീഷ് ശര്‍മ്മ, ആമിര്‍ ഖാന്‍ എന്നിവര്‍ മാത്രമാണ് ചടങ്ങിന് ക്ഷണമുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'