കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

ഇന്ത്യൻ ടീമിനെ ഉയരങ്ങളിൽ എത്തിച്ച ഇതിഹാസങ്ങളാണ് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും. അടുത്ത വർഷം നടക്കാൻ പോകുന്ന ഏകദിന ലോകകപ്പിൽ താരങ്ങൾ കളിക്കുമോ ഇല്ലയോ എന്ന തീരുമാനം ആയിട്ടില്ല. എന്നാൽ ഏകദിന ലോകകപ്പിൽ ഇന്ത്യൻ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തീർച്ചയായും കളിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് ധവാൻ തന്റെ മുൻ സഹതാരങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്.

ഇരുവരുടെയും പരിചയസമ്പത്ത് വലിയ ടൂർണമെന്റുകളിൽ ടീമിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ടീമിൽ യുവതാരങ്ങൾ ധാരാളമായി കടന്നുവരുന്നുണ്ടെങ്കിലും, ലോകകപ്പ് പോലൊരു വലിയ വേദിയിൽ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ രോഹിത്തിന്റെയും കോഹ്‌ലിയുടെയും സാന്നിധ്യം നിർണായകമാണെന്നാണ് ധവാന്റെ വിലയിരുത്തൽ.

“കോഹ്‌ലിക്കും രോഹിത്തിനും ഇനിയും കളിക്കാൻ കഴിയും – അവർ തീർച്ചയായും കളിക്കുകയും വേണം. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഏറെ പരിചയസമ്പന്നരായ താരങ്ങളാണ്. ഏകദിന ലോകകപ്പിലേക്ക് ഇനി ഒരു വർഷം മാത്രമേ ബാക്കിയുള്ളൂ. ആ വലിയ ടൂർണമെന്റിലേക്ക് പോകുമ്പോൾ അവരുടെ പരിചയസമ്പത്ത് ടീമിന് അത്യാവശ്യമാണ്,” ധവാൻ എഎൻഐയോട് പറഞ്ഞു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്