കോഹ്‌ലിയും രോഹിതും ഒന്നും അല്ല, അവനെ പോലെ ഒരു ക്‌ളീൻ സ്‌ട്രൈക്കറെ ഞാൻ കണ്ടിട്ടില്ല; സഹതാരത്തെ പുകഴ്ത്തി ഹാർദിക് പാണ്ഡ്യ

2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ കെ എൽ രാഹുൽ നൽകിയ മികച്ച സംഭാവനകളെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പ്രശംസിച്ചു. സെമിഫൈനലിലും ഫൈനലിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഇന്നിംഗ്സ് കളിച്ച രാഹുൽ, പന്തിനെ പ്രഹരിക്കുന്ന പോലെ മറ്റൊരു താരത്തിനും പറ്റില്ല എന്ന് പറഞ്ഞിരിക്കുകയാണ് ഹാർദിക്.

2023 ലെ ലോകകപ്പ് ഫൈനലിൽ തന്റെ സ്ലോ ബാറ്റിംഗിന് ധാരാളം വിമർശനങ്ങൾ നേരിട്ട രാഹുൽ, ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരായ സെമിഫൈനലിലും തുടർന്ന് ന്യൂസിലൻഡിനെതിരായ ഫൈനലിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ കൂൾ ആയി തുടർന്നു. ഞായറാഴ്ച ദുബായിൽ നടന്ന മത്സരത്തിൽ കിവീസിനെതിരെ മെൻ ഇൻ ബ്ലൂ 252 റൺസ് പിന്തുടർന്നപ്പോൾ കീപ്പർ ബാറ്റർ 34 റൺസുമായി പുറത്താകാതെ നിന്നു.

ഫൈനലിനുശേഷം ഹാർദിക് രാഹുലിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ

“മിടുക്കൻ ആണ് രാഹുൽ. ശരിയായ സമയത്ത് അവൻ അവസരങ്ങൾ ഉപയോഗിച്ചു. കെ.എൽ രാഹുൽ അസാധ്യമായിട്ടാണ് ഈ ടൂർണമെന്റിൽ കളിച്ചത് . കെ.എൽ രാഹുലിന് അപാരമായ കഴിവുണ്ട്, അദ്ദേഹത്തിന് കഴിയുന്ന രീതിയിൽ പന്ത് അടിക്കാൻ മറ്റാർക്കും കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ”

2017 ചാമ്പ്യൻസ് ട്രോഫിയിൽ തോറ്റതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ

“ഒരു ഐസിസി ടൂർണമെന്റ്, പ്രത്യേകിച്ച് ചാമ്പ്യൻസ് ട്രോഫി നേടുന്നത് എല്ലായ്പ്പോഴും അത്ഭുതകരമാണ്. 2017 ൽ ഞങ്ങൾക്ക് ജോലി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഈ ടൂർണമെന്റിലുടനീളം ഞങ്ങൾ നന്നായി കളിച്ചു. അതിന്റെ ഫലമാണ് കിട്ടിയത്.”

2017 ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിലെത്തിയ ടീമിലെ അംഗമായിരുന്നു പാണ്ഡ്യ. ആ ഫൈനലിൽ പാകിസ്ഥാനെതിരെ  76 റൺസ് നേടിയിരുന്നു, വിജയത്തിനായി 338 റൺസ് പിന്തുടരുന്നതിനിടെ ഇന്ത്യ 180 റൺസിന് പരാജയപ്പെട്ടു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ