കോഹ്‌ലിയും മിതാലിയും പടയൊരുക്കം നയിക്കും. ഐസിസി റൂട്ട് മാറ്റി കളിക്കുന്നു; നടന്നാൽ സംഭവം വരെ ലെവൽ

ആദ്യമായിട്ടായിരിക്കും തോറ്റത് നന്നായി എന്നൊരാൾ പറയുന്നത്, വിചിത്ര അവകാശവുമായി മാത്യു വേഡ് ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള ദൃശ്യ-ശ്രാവ്യ അവതരണത്തിൽ വലിയ ശ്രദ്ധ കേന്ദ്രീകരിച്ച് ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്താനുള്ള നിർദ്ദേശം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) മുന്നോട്ടുവച്ചു. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ആരാധകർക്കും വിരാട് കോഹ്‌ലി, മിതാലി രാജ് തുടങ്ങിയ ആഗോള ഐക്കണുകൾക്കും നിർദ്ദേശ പത്രം പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്.

2028 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക് ഗെയിംസിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തിയാൽ ബില്യൺ പുതിയ ആരാധകരെ കൊണ്ടുവരാൻ കഴിയുമെന്ന് ഐസിസി ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ച വെർച്വൽ അവതരണം കഴിഞ്ഞ ആഴ്ചയാണ് നടത്തിയത്.

കോഹ്‌ലിയിലും മിതാലിയിലും ഐസിസി ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നത് ശ്രദ്ധിക്കേണ്ടതാണ്, ഇരുവരും കായിക ലോകത്ത് വളരെ ജനപ്രിയരാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 216 മില്യൺ ഫോളോവേഴ്‌സാണ് കോഹ്‌ലിക്കുള്ളത്. കോഹ്‌ലിയുടെയും മിതാലിയുടെയും ഘടകത്തിന് പുറമെ, ക്രിക്കറ്റ് ഒളിമ്പിക്‌സിനെ ദക്ഷിണേഷ്യയുമായി ബന്ധിപ്പിക്കുന്നുവെന്നും ഇത് ഗെയിംസിന് മേഖലയ്ക്ക് നൽകാൻ കഴിയുന്ന വലിയ വാണിജ്യ അവസരങ്ങൾ കൊണ്ടുവരുമെന്നും ഐസിസി എടുത്തുപറഞ്ഞു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'