താരോദയങ്ങള്‍, കളിയിലെ താരം വീണ്ടും സര്‍പ്രൈസ്!

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ കളിയിലെ താരമായി തിരഞ്ഞെടുത്തത് ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍. രോഹിത്ത് ശര്‍മ്മയും കോഹ്ലിയുമെല്ലാം അടങ്ങുന്ന ടീമില്‍ ഇത് രണ്ടാം തവണയാണ് പുതുമുഖ താരങ്ങളുടെ “ഷൈനിംഗ്”.

കിവീവ് ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ കോഹ്ലിയും രോഹിത്തും തിളങ്ങാതെ പോയപ്പോള്‍ യുവതാരങ്ങളായ രാഹുലും ശ്രേയസ് അയ്യരും പ്രതീക്ഷ കാത്തു. രാഹുല്‍ 50 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 57 റണ്‍സെടുത്തപ്പോള്‍ അയ്യര്‍ 33 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം 44 റണ്‍സും എടുത്തു. ശ്രേയസ് രണ്ടാം ടി20ല്‍ കൂടി തിളങ്ങിയതോടെ ഇന്ത്യയുടെ നാലാം നമ്പര്‍ തലവേദനയ്ക്ക് കൂടിയാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.

നേരത്തെ ടോസ് നേടി ബാറ്റിംഗെടുത്ത കിവീസിനെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴത്തുകയും ദുബെ ഭുംറ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തുകയും ചെയ്തു.

കിവീസിനായി ഗുപ്റ്റില്‍ (33), മുണ്‍റോ (26), ടിം സെയ്‌ഫേര്‍ട്ട് (33*) എന്നിവരാണ് തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ2-0ത്തിന് മുന്നിലെത്തി.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍