ഓസീസിനെ വിറപ്പിച്ച കെനിയയുടെ ഒരു വീരനായകന്‍, ഇന്ത്യന്‍ വംശജന്‍ ആസിഫ് യൂസഫ് കരീം

ഷിയാസ് കെ.എസ്

ലോക കപ്പ് 2003, ലോക ക്രിക്കറ്റില്‍ കെനിയന്‍ സായുധ വിപ്ലവം..

ആദ്യ മത്സരം സൗത്ത് ആഫ്രിക്കയോട് പത്ത് വിക്കറ്റിനു അവസാന മത്സരം വിന്ഡീസിനോട് മൂന്ന് വിക്കറ്റിനും കെനിയ തോല്‍ക്കുന്നു.. അതിനിടയില്‍ കെനിയക്ക് മറ്റൊരു നാല് മത്സരം ഉണ്ടായിരുന്നു.. അതില്‍ ആദ്യത്തെ മത്സരത്തില്‍ നിന്ന് സുരക്ഷാ പ്രശനം കാരണം കിവീസ് ഏകപക്ഷീയമായി പിന്മാറുന്നു, അടുത്ത കളിയില്‍ തോമസ് ഒടയോയുടെ മാസ്മരിക ബോളിംഗില്‍ കെനിയ കാനഡയെ തരിപ്പണമാക്കുന്നു..

അടുത്തത് മുന്‍ ച്യമ്പന്മാരായ ശ്രീലങ്കയുടെ വെല്ലുവിളി , കോളിന്‍സ് ഒബുയ്യോ എന്ന സ്പിന്നറുടെ കറങ്ങി തിരിഞ്ഞ പന്തുകള്‍ ഹരാരെയില്‍ ലങ്കയെ കുഴികുത്തി മൂടി… അടുത്തത് ബംഗ്ലാദേശ് , മുന്‍ നായകന്‍ മൗറിസ് ഒടുമ്പേ കൊടുങ്കാറ്റായി ആള്‍റൗണ്ട് മികവുമായി അവതരിച്ചപ്പോള്‍ ബംഗ്ലാപുലികള്‍ ചാമ്പലായി.. ചരിത്രത്തില്‍ ആദ്യമായി കെനിയ സൂപ്പര്‍ സിക്സില്‍..

മത്സരങ്ങള്‍ കറങ്ങി തിരിഞ്ഞു വന്നപ്പോള്‍ , ആദ്യ മത്സരത്തില്‍ ഇന്ത്യയോട് അടിയറവ് പറഞ്ഞ കെനിയ ഒരൊറ്റ ജയം അകലെ സെമി ബെര്‍ത്ത് എന്ന സ്വപ്ന നേട്ടത്തിന് അടുത്ത്..
അടുത്ത മത്സരത്തില്‍ മാര്‍ട്ടിന്‍ സൂചി പേസ് പേമാരിയായി പെയ്തിറങ്ങിയപ്പോള്‍ സിംബാബ്വെ തകര്‍ന്നടിഞ്ഞു.. അങ്ങനെ ഏകദിന ലോക കപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു നോണ്‍ ടെസ്‌റ് പ്ലെയിംഗ് നേഷന്‍ സെമിയില്‍…

സെമിയ്ക്ക് മുമ്പ് അവസാന സൂപ്പര്‍ സിക്‌സ് മത്സരം അതിശക്തരായ ഓസീസിന് എതിരെ.. ടോസ് നേടിയ ഓസീസ് കെനിയയെ ബാറ്റിംഗിന് വിട്ടു.. കെനിയന്‍ മുന്‍ നിരയെ തകര്‍ത്തെറിഞ്ഞു കൊണ്ട് ഡര്‍ബനില്‍ ഓസീസ് സ്പീഡ് ഗണ്‍ ബ്രെറ്റ് ലീയുടെ താണ്ഡവം .. 3/3 എന്ന നിലയില്‍ നിന്ന് വിഖ്യാത ഓസീസ് ബോളിംഗിന് മുമ്പില്‍ നായകന്‍ സ്റ്റീവ് ടികൊളൊയുടെയും, രവിന്ദു ഷായുടെയും, ഹിതേഷ് മോദിയുടെയും ചെറുത്തുനില്‍പ്പ്. കെനിയന്‍ സ്‌കോര്‍ 50 ഓവറില്‍ 174/8.

മറുപടി ബാറ്റിംഗില്‍ ഗില്‍ക്രിസ്റ്റിന്റ ചുമലിലേറി ഓസീസ് അതിവേഗം കുതിച്ചു. ആറാം ഓവറില്‍ ഹെയ്ഡനെ നഷ്ടപ്പെട്ടെങ്കിലും ഗില്‍ക്രിസ്‌റ് അടങ്ങിയില്ല . നായകന്‍ പൊണ്ടിംഗിനെ സാക്ഷിയാക്കി ഗില്‍ക്രിസ്‌റ് പൊട്ടിത്തെറിച്ചു.. കളിയുടെ ഒഴുക്കിന് വിപരീതമായി 11.2 ഓവറില്‍ ടീം സ്‌കോര്‍ 98 ലും സ്വന്തം സ്‌കോര്‍ 43 പന്തില്‍ 67 ല്‍ നില്‍കുമ്പോള്‍ ഗില്‍ക്രിസ്‌റ് പുറത്ത്. 15 ഓവര്‍ പൂര്‍ത്തിയാവുന്നു.ഓസീസ് സ്‌കോര്‍ 109/2.


ഭൂമി കീഴ്‌മേല്‍ മറിയുന്നു അത്ഭുത പ്രകടനം കൊണ്ട് മാത്രമേ ഈ മത്സരത്തില്‍ തങ്ങള്‍ക്ക് എന്തെങ്കിലും സാദ്ധ്യത ബാക്കിയുള്ളു എന്ന് ഉറപ്പിച്ച നായകന്‍ സ്റ്റീവ് ടിക്കോളോ അവസാന പ്രതീക്ഷയായി ആ നാല്പതുകാരന് നേരെ പന്ത് നീട്ടീ. ആസിഫ് കരിം എന്ന മുന്‍ ക്യാപ്റ്റന്‍ 1999 ലോക കപ്പോടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും 2003 ലോക കപ്പിന് വേണ്ടി കെനിയന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിച്ചു തിരിച്ചു കൊണ്ടുവന്ന ആസിഫ് കരീം എന്ന ഇന്ത്യന്‍ വംശജന്‍ ബോളുമായി രംഗത്ത്.

സ്‌ട്രൈക്കില്‍ ഓസീസിന്റ് പടനായകന്‍ റിക്കി പോണ്ടിംഗ്. രണ്ടാം പന്തില്‍ പോണ്ടിംഗിനെ സ്ലിപ്പില്‍ ഹിതേഷ് മോദി വിട്ടു കളയുന്നു. അതിന്റ ഫ്രസ്ട്രേഷന്‍ ലവലേശം ഇല്ലാതെ ആസിഫ് പോണ്ടിംഗിനെ വീണ്ടും ആക്രമിച്ചു
അഞ്ചാം ബോള്‍, കൃത്യമായി പിച്ച് ചെയ്ത ആം ബോള്‍, ബാക്ഫുട്ടിലേക്ക് ഇറങ്ങിയ പോണ്ടിംഗിന് പിഴച്ചു.. LBW അപ്പീല്.. STEVE BUCKNER RAISES THE FINGER WITHOUT ANY HESITATION. അവസാന പന്തില്‍ റണ്ണെടുക്കാന്‍ പുതു ബാറ്റ്‌സ്മാന്‍ ഡാരന്‍ ലെഹ്‌മാന് സാധിയ്ക്കാതെ വന്നപ്പോള്‍ ഓസീസ് ഇന്നിംഗ്സിലെ ആദ്യ മൈയ്ഡന്‍ ഓവര്‍ അവിടെ പിറവി കൊണ്ടു. ആസിഫ് കരിം : 1-1-0-1

CWC Greatest Moments - Aasif Karim's dream spell in 2003
8 റണ്‍സ് വഴങിയ കോളിന്‍സ് ഒബുയ്യോയുടെ ഓവറിന് ശേഷം വീണ്ടും ആസിഫ് കരിം
സ്‌ട്രൈക്കില്‍ ഡാരന്‍ ലെഹ്‌മാന്‍. ഗുഡ് ലെങ്ങ്തില്‍ പിച്ച് ചെയ്തത് ഉള്ളിലേക്ക് ടേണ്‍ ചെയ്ത ആദ്യ 2 പന്തിലും റണ്ണില്ല. മൂന്നാം പന്ത് , വീണ്ടും ഒരു ഗുഡ് ലെങ്ത് ഡെലിവറി. പക്ഷെ ആദ്യ രണ്ടു പന്തും ഉള്ളിലേക്കാണ് തിരിഞ്ഞെതെങ്കില്‍ ഈ തവണ ടേണ്‍ പുറത്തേയ്ക്ക്. ഡിഫെന്‍സിവ് ഷോര്‍ട്ട് കളിച്ച ലെഹ്‌മാന് പിഴച്ചു. THICK EDGE CARRIED TO KEEPER DAVID OBUYA. പുതിയ ബാറ്റസ്മാന്‍ ആയി ബ്രാഡ് ഹോഗ് ക്രീസില്‍. അടുത്ത രണ്ടു പന്തും ഡോട്ട്. ഓവറിലെ അവസാന പന്തില്‍ മിഡ്വിക്കറ് ഷോട്ട് ലക്ഷ്യം വെച്ച ഹോഗിനെ കബിളിപ്പിച്ചു കൊണ്ട് ഓവര്‍പിച്ചഡ് ഡെലിവറി റിട്ടേണ്‍ ക്യാച്ച് ആയി ആസിഫിന്റ മൂന്നാം വിക്കറ്റ്..
BRILLIANTLY CAUGHT INCHES ABOVE THE GROUND. ആസിഫ് : 2-2-0-3

ആസിഫ് മൂന്നാം ഓവര്‍, സ്‌ട്രൈക്കില്‍ ആന്‍ഡ്രൂ സൈമണ്ട്‌സ്. ആദ്യ പന്തില്‍ തന്നെ മിഡ്വിക്കറ്റ് ഷോട്ടിലൂടെ സൈമന്‍ഡ്‌സ് ഒരു റണ്‍ നേടുന്നു.. എറിഞ്ഞ പതിമൂന്നാം പന്തിലാണ് THE MIGHTY AUSEES ആസിഫ് കരിം എന്ന വെറ്ററന്‍ അസ്സോസിയേറ്റ് ബൗളെര്‍ക്കെതിരെ അകൗണ്ട് ഓപ്പണ്‍ ആക്കിയത്. എന്നാലും ബാക്കിയൊന്നും മാറിയില്ല
സ്‌ട്രൈക്കില്‍ ഇയാന്‍ ഹാര്‍വി , അടുത്ത 5 പന്തും ഡോട്ട്. ആസിഫ് : 3-2-1-3.

അന്നേ ദിവസം സ്വപ്ന ഫോമിന്റ് പാരമത്യയില്‍ പന്തെറിയുന്ന ആസിഫിനെ തൊടാന്‍ പോലും കഴിയില്ല എന്ന് മനസിലാക്കിയ ഓസീസ് , ആസിഫിനെ ബഹുമാനിച്ചുകൊണ്ട് മറുവശത്തെ ആക്രമിയ്ക്കാനായി ഗെയിം പ്ലാന്‍ പൊളിച്ചെഴുതി. ആസിഫ് , നാലാം ഓവര്‍
ആദ്യ പന്തില്‍ ഹാര്‍വിയുടെ സിംഗിള്‍. അടുത്ത അഞ്ചും സൈമന്‍ഡ്‌സ് ഡോട്ട് ആക്കുന്നു
ആസിഫ് : 4 -2-2-3

ആസിഫ് എറിഞ്ഞ അടുത്ത 4 ഓവറും മൈയ്ഡന്‍… 2 ഓവര്‍ സ്‌ട്രൈക്കില്‍ ഹാര്‍വിയും , 2 ഓവര്‍ സൈമണ്ട്‌സും. ആസിഫ് : 8- 4-2-3. ആസിഫ് എന്ന കെനിയയുടെ വീരനായകന് മുന്നില്‍ പേരുകേട്ട ഓസീസ് ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു.പക്ഷെ കൃത്യമായി ആവിഷ്‌കരിച്ച ഗെയിം പ്ലാന്‍ പ്രകാരം ആസിഫിനെ ഒഴിവാക്കി മറുഭാഗത്തെ ആക്രമിച്ച ഓസീസ് വിജയത്തിന്റ പടിവാതിലില്‍ എത്തിക്കൊണ്ടിരുന്നു…

Aasif Karim profile and biography, stats, records, averages, photos and videos

ഒടുവില്‍ തന്റെ ഒമ്പതാം ഓവര്‍ എറിയാന്‍ വീണ്ടും ആസിഫ് എത്തുന്നു.. ജയത്തില്‍ നിന്ന് വെറും 2 റണ്‍സ് അകലെ ഓസീസ്. ആദ്യ പന്തില്‍ സൈമണ്ട്‌സിന്റ് സിംഗിള്‍ , സ്‌കോര്‍ തുല്യം.. രണ്ടാം ബോള്‍ ; ‘ബൗണ്ടറി’ ജയം ഉറപ്പിയ്ക്കാനായതിന് ശേഷം മാത്രമാണ് ഏതെങ്കിലും ഒരു ഓസീസ് ബാറ്റസ്മാന്‍ ആസിഫിന് എതിരെ ഒരു അഗ്ഗ്രസിവ് ഷോട്ട് കളിയ്ക്കാന്‍ ധൈര്യം വന്നോളു. ഓസീസ് വിജയത്തില്‍..

17.4 ഓവര്‍ ശേഷിയ്‌ക്കേ ഓസീസ് വിജയത്തില്‍ എത്തിയപ്പോഴും അവസാന പന്തില്‍ വഴങ്ങിയ ബൗണ്ടറി ഉള്‍പ്പെടെ ആസിഫിന്റ 8.2 ഓവറില്‍ വെറും 7 റണ്‍സ് മാത്രമായിരുന്നു ഓസീസ് സമ്പാദ്യം. തോല്‍വിയിലും അസാമാന്യ പോരാട്ട വീര്യം പുറത്തെടുത്ത ആസിഫ് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡോടെ അന്നത്തെ ദിവസം ഡര്‍ബനിലെ മഹാരാജാവായി മാറി , അതും മൈറ്റി ഓസീസിനെ വിറപ്പിച്ചു കൊണ്ട് തന്നെ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'വി മുരളീധരന് ജ്യോതി മൽഹോത്രയെ അറിയാം, ആയമ്മ 2023 ൽ തന്നെ കേരളത്തിൽ എത്തിയിട്ടുണ്ട്'; സന്ദീപ് വാര്യർ

'കേരള സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസം, ആഭാസ സമരത്തിന് പൊലീസും സർക്കാരും കൂട്ട് നിന്നു'; വി ഡി സതീശൻ

സര്‍ക്കാരാണ് ശമ്പളം നല്‍കുന്നത്, ആര്‍ലേക്കര്‍ അല്ലെന്ന് വിസിമാര്‍ ചിന്തിക്കണം; കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് എസ്എഫ്‌ഐ

രജനി പടം ഒന്നാമത്, മോഹൻലാൽ ചിത്രവും ലിസ്റ്റിൽ, പ്രേക്ഷകർ എറ്റവുമധികം കാത്തിരിക്കുന്ന സിനിമകൾ ഇവയാണ്

'ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാൻ പറ്റുന്നതായിരിക്കണം, അല്ലാത്തവ വേണ്ട'; ഉത്തരവിട്ട് ഉപഭോക്തൃ കോടതി

കേരളത്തിലെ സര്‍വകലാശാലകളില്‍ എന്തും ചെയ്യാമെന്ന അവസ്ഥ അംഗീകരിച്ചു നല്‍കില്ല; തോന്നിവാസം കാണിച്ച് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് സിപിഎം

പാക് നടി ഹുമൈറ അസ്​ഗർ മരിച്ച നിലയിൽ, അഴുകിതുടങ്ങിയ മൃതദേഹം കണ്ടെത്തിയത് നടിയുടെ അപ്പാർട്ട്മെന്റിൽ‌ നിന്ന്

കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി; കീം പരീക്ഷഫലം റദ്ധാക്കി ഹൈക്കോടതി

പണിമുടക്ക് ദിനത്തിൽ വീട്ടിൽ നിന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടന്ന് മന്ത്രി വി ശിവൻകുട്ടി; വീഡിയോ

കൊച്ചിന്‍ റിഫൈനറിയിലുണ്ടായ അപകടം; പുക ശ്വസിച്ചവർ ചികിത്സയിൽ