IPL 2025: കോടികള്‍ക്കൊന്നും ഒരു വിലയും തരാത്ത മരവാഴകള്‍, നോക്കി കളിക്കെടോ, ഗാലറിയില്‍ നിരാശപ്പെട്ട് കാവ്യ മാരന്‍, വീഡിയോ

മുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വിയോടെ ഹൈദരാബാദ് ടീമിന്റെ ഈ സീസണിലെ പ്രതീക്ഷകളെല്ലാം അസ്തമിച്ചിരിക്കുകയാണ്. ഹോം ഗ്രൗണ്ട് മത്സരമായിരുന്നിട്ടും ഏഴ് വിക്കറ്റിനാണ് മുംബൈയോട് സണ്‍റൈസേഴ്‌സ് തോറ്റത്. ആദ്യ ബാറ്റിങ്ങില്‍ സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറിലാണ് മുംബൈ ഇന്ത്യന്‍സ് മറികടന്നത്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞതാണ് വലിയ സ്‌കോര്‍ നേടുന്നതില്‍ ഹൈദരാബാദിന് തിരിച്ചടിയായത്. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍. നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയവരെല്ലാം തന്നെ പവര്‍പ്ലേ ഓവറുകള്‍ പൂര്‍ത്തിയാകുംമുന്‍പേ തന്നെ മടങ്ങി.

തുടര്‍ന്ന് ഹെന്റിച്ച് ക്ലാസനും (71), അഭിനവ് മനോഹറും (43) ചേര്‍ന്നുളള കൂട്ടുകെട്ടാണ്‌ സണ്‍റൈസേഴ്‌സിനെ അല്‍പമെങ്കിലും ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. ഇന്നലത്തെ തോല്‍വിയോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം പോയിന്റ് ടേബിളില്‍ എറ്റവും അവസാന സ്ഥാനക്കാരായാണ് സണ്‍റൈസേഴ്‌സുളളത്. അതേസമയം മത്സരത്തിനിടെ ഗാലറിയില്‍ നിന്നുളള സണ്‍റൈസേഴ്‌സ് ഉടമ കാവ്യ മാരന്റെ റിയാക്ഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.

ഹൈദരാബാദിന്റെ നിതീഷ് റെഡ്ഡി പുറത്തായതിന് പിന്നാലെയാണ് അതില്‍ നിരാശപ്പെട്ട് കാവ്യ മാരനെ കാണിച്ചത്. മത്സരത്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്തായിരുന്നു നിതീഷ് റെഡ്ഡി പുറത്തായത്. ദീപക് ചാഹറിന്റെ പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് ക്യാച്ച് നല്‍കിയാണ് നിതീഷ് മടങ്ങിയത്. ഇതിന് പിന്നാലെയാണ് പ്രധാന ബാറ്റര്‍മാരെല്ലാം നഷ്ടപ്പെട്ടതിന്റെ നിരാശ സണ്‍റൈസേഴ്‌സ് ഉടമ കാവ്യ മാരനില്‍ പ്രകടമായത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി