'വരുന്ന ലോക കപ്പുകളില്‍ ഒന്നിലെങ്കിലും കളിക്കണം'; ആഗ്രഹം പറഞ്ഞ് ദിനേശ് കാര്‍ത്തിക്

ഇന്ത്യയ്ക്കു വേണ്ടി വീണ്ടും കളിക്കാനുള്ള ആഗ്രഹം പങ്കുവെച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്. അടുത്ത രണ്ട് ലോക കപ്പില്‍ ഏതെങ്കിലും ഒരെണ്ണത്തിലെങ്കിലും കളിക്കണമെന്നാണ് ആഗ്രഹമെന്ന് കാര്‍ത്തിക് പറഞ്ഞു.

“എനിക്ക് കായികക്ഷമത ഉള്ളിടത്തോളം കാലം ഈ മത്സരം കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അടുത്ത രണ്ട് ലോക കപ്പില്‍ ഒന്നിലെങ്കിലും ഇന്ത്യക്കായി കളിക്കണം. ടി20 ലോക കപ്പില്‍ ഒന്ന് ദുബായിലും രണ്ട് ഓസ്ട്രേലിയയിലുമാണ് നടക്കുന്നത്. ഇന്ത്യന്‍ ടി20 ടീമിനൊപ്പം മികച്ച പ്രകടനം നടത്തിയെങ്കിലും ലോക കപ്പിലെ മോശം പ്രകടനം സ്ഥാനം നഷ്ടപ്പെടുത്തി” കാര്‍ത്തിക് പറഞ്ഞു.

“ഞാനിപ്പോഴും കൊല്‍ക്കത്തയ്ക്കായി ഐ.പി.എല്‍ കളിക്കുന്നു. ഇന്ത്യക്ക് കൃത്യമായൊരു മധ്യനിര ബാറ്റ്സ്മാനെ ആവശ്യമാണ്. ഹര്‍ദ്ദിക്കും ജഡേജയുമല്ലാതെ മറ്റാരും മധ്യനിര ബാറ്റ്സ്മാനായില്ല. ടീമിലുള്ള മറ്റുള്ളവരില്‍ മിക്കവരും ഫ്രാഞ്ചൈസിക്ക് വേണ്ടി ടോപ് ഓഡറില്‍ കളിക്കുന്നവരാണ്” കാര്‍ത്തിക് പറഞ്ഞു.

ഇന്ത്യക്കായി 32 ടി20യില്‍ നിന്ന് 399 റണ്‍സാണ് കാര്‍ത്തിക് നേടിയിട്ടുള്ളത്. 26 ടെസ്റ്റില്‍ നിന്ന് 1025 റണ്‍സും 94 ഏകദിനത്തില്‍ നിന്ന് 1752 റണ്‍സും താരം നേടിയിട്ടുണ്ട്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍