അത് ഞാനോ?, അക്കാര്യം അറിഞ്ഞപ്പോള്‍ വില്യംസണ്‍ ഞെട്ടി!

ഏകദിന ലോക കപ്പ് ഫൈനലില്‍ ദൗര്‍ഭാഗ്യം വേട്ടയാടിയപ്പോള്‍ ന്യൂസിലാന്‍ഡിന് നഷ്ടമായത് ഉറച്ച അവരുടെ കന്നി ലോക കിരീടമായിരുന്നു. ബെന്‍സ്‌റ്റോക്‌സും നിര്‍ഭാഗ്യവും അവസാന ഓവറുകളില്‍ വിരുന്നുകാരായെത്തിയതാണ് ന്യൂസിലാന്‍ഡിന് തിരിച്ചടിയായത്.

കിരീടം നഷ്ടമായപ്പോഴും ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുത്തത് കിവീസ് നായകന്‍ കെയ്ന്‍ വില്യംസണെ ആയിരുന്നു. ഒന്‍പത് മത്സരങ്ങളില്‍ 82.57 ബാറ്റിംഗ് ശരാശരിയില്‍ 578 റണ്‍സ് നേടിയ വില്ല്യംസണായിരുന്നു ടീമിന്റെ ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്.

അതെസമയം സമ്മാനദാന ചടങ്ങിന് തൊട്ട് മുമ്പ് താനാണ് “പ്ലെയര്‍ ഓഫ് ദ സീരിസ്” എന്നറിഞ്ഞ വില്ല്യംസണ് അത് ആദ്യം വിശ്വസിക്കാനായില്ല. ഇക്കാര്യമറിഞ്ഞ് വില്ല്യംസണ്‍ ആശ്ചര്യം പ്രകടിപ്പിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

വില്ല്യംസണാണ് “പ്ലെയര്‍ ഓഫ് ദ സീരിസ്” എന്ന് ഐ.സി.സി പ്രതിനിധി അദ്ദേഹത്തിന് അടുത്തെത്തി അറിയിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം കേട്ട വില്ല്യംസണ് അത് ഞാന്‍ തന്നെയോ എന്ന രീതിയിലാണ് അവരോട് പ്രതികരിച്ചത്. അവിശ്വസനീയത അദ്ദേഹത്തിന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു. ആ കാഴ്ച കാണാം

Latest Stories

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ