'കിരീടം നേടിയ ശേഷം അമിത ആഹ്ളാദം വേണ്ടെന്ന് ഞാന്‍ താരങ്ങളോട് പറഞ്ഞിരുന്നു'; വെളിപ്പെടുത്തി വില്യംസണ്‍

ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയാല്‍ അമിത ആഹ്ളാദം വേണ്ടെന്ന് താന്‍ താരങ്ങളോട് പറഞ്ഞിരുന്നെന്ന് വെളിപ്പെടുത്തി ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. എന്നാലത് അവര്‍ കേട്ടില്ലെന്നും അവര്‍ കിരീടനേട്ടം നന്നായി ആഘോഷിച്ചെന്നും വില്യംസണ്‍ പറഞ്ഞു.

“കിരീടം നേടിയ ശേഷം അമിത ആഹ്ളാദം വേണ്ടെന്ന് ഞാന്‍ താരങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അവരത് ഉള്‍ക്കൊണ്ടില്ല. കാരണം ഇതിന് മുമ്പ് കൈയകലത്ത് നഷ്ടപ്പെട്ട പല കിരീടങ്ങളുടെയും ഭാഗമായവര്‍ ഇക്കൂടെ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ നന്നായി അവര്‍ കിരീടനേട്ടം ആഘോഷിച്ചു” വില്യംസണ്‍ പറഞ്ഞു.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുമായുള്ള സൗഹൃദത്തെ കുറിച്ചും വില്യംസണ്‍ വാചാലനായി. “വിരാടും ഞാനും തമ്മില്‍ ഏറെ നാളുകളായി അറിയാവുന്നവരാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. വര്‍ഷങ്ങളായി നിരവധി ആളുകളെ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പരസ്പരം താത്പര്യമുള്ള കാര്യങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നത് വളരെ സവിശേഷമായ കാര്യമാണ്. ഞങ്ങളത് ചെയ്യാറുണ്ട്” വില്യംസണ്‍ പറഞ്ഞു.

ഫൈനലില്‍ ഇന്ത്യ എല്ലാ മേഖലയിലും പരാജയപ്പെട്ട മത്സരത്തില്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിനാണ് ജയിച്ചു കയറിയത്. രണ്ട് ദിവസം പൂര്‍ണമായും മഴയെടുത്ത മത്സരത്തിന്‍റെ റിസര്‍വ് ദിനത്തിലാണ് ന്യൂസിലന്‍ഡ് ജയം പിടിച്ചു വാങ്ങിയത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി