ടി20 ലോകകപ്പിന് നാല് മാസം മാത്രം ബാക്കി നിൽക്കെ, അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ന്യൂസിലൻഡ് സൂപ്പർ താരം കെയ്ൻ വില്യംസൺ. ഇതോടെ, 93 മത്സരങ്ങൾ നീണ്ടുനിന്ന അന്താരാഷ്ട്ര കരിയറിന് വിരാമമായി. ഓർമകൾക്കും അനുഭവങ്ങൾക്കും നന്ദി പറഞ്ഞതാരം യുവതാരങ്ങൾക്ക് വേണ്ടിയാണ് ഈ മാറ്റം എന്ന് കുറിച്ചു.
ന്യൂസിലന്‍ഡിനായി 93 ടി20 മത്സരങ്ങളിൽ കളിച്ച 35-കാരനായ വില്യംസണ്‍ 33 റണ്‍സ് ശാശരിയില്‍ 18 അര്‍ധസെഞ്ചുറികള്‍ അടക്കം 2575 റൺസ് നേടിയിട്ടുണ്ട്. 75 ടി20 മത്സരങ്ങളിൽ ന്യൂസിലന്‍ഡിനെ നയിച്ച വില്യംസണ് കീഴിലാണ് 2021 ലോകകപ്പിൽ ടീം ഫൈനലിലെത്തിയത്. 2016ലും 2022ലും ന്യൂിലന്‍ഡിനെ സെമിയിലെത്തിക്കാനും വില്യംസണായി.
2024ലെ ടി20 ലോകകപ്പില്‍ സെമിയിലെത്താതെ പുറത്തായതിന് പിന്നാലെ വൈറ്റ് ബോള്‍ ക്യാപ്റ്റൻസി മിച്ചല്‍ സാന്‍റ്നർക്ക് വില്യംസണ്‍ കൈമാറിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ സമീപകാലത്തെ ഫാബ് ഫോറിലെ ഒരു താരമാണ് വില്യംസൺ. ന്യൂസിലൻഡിനായി ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം കൂടിയാണ് വില്യംസണ്.