വില്യംസണ്‍ പുറത്ത്, കിവീസിനെ നയിക്കുക ടോം ലാഥം

പരിക്കേറ്റ കിവീസ് നായകന്‍ കെയിന്‍ വില്യംസണ്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കില്ല. കൈമുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. വില്യംസണിന് പകരം ടോം ലാഥം ടീമിനെ നയിക്കുമെന്ന് കോച്ച് ഗാരി സ്റ്റെഡ് അറിയിച്ചു.

“വില്യംസണെ പുറത്തിരുത്തുക എന്നത് എളുപ്പമുള്ള തീരുമാനം അല്ല. എന്നാലത് ശരിയായ തീരുമാനം ആണെന്ന് കരുതുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സമയത്തേക്ക് താരം പൂര്‍ണ്ണമായി ഫിറ്റായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷ” ഗാരി സ്റ്റെഡ് പറഞ്ഞു.

വില്യംസണിന്റെ പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി വിശ്രമം ആവശ്യമാണെന്നതിനാലാണ് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരിക്കുന്നത്. പകരം വില്‍ യംഗ് മൂന്നാം നമ്പറില്‍ ഇറങ്ങും.

എഡ്ജ്ബാസ്റ്റണില്‍ ഇന്നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു. ഈ മാസം 18 നാണ് ലോക ടെസ്റ്റ് പാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇന്ത്യയാണ് കിവീസിന്റെ എതിരാളി.

Latest Stories

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്