CSK VS SRH: ഇനിയും ഇതുപോലെ പത്ത് ക്യാച്ചുകളെടുക്കട്ടെ ഷേര്‍ ഖാന്‍, സിഎസ്‌കെ ബാറ്ററെ പുറത്താക്കിയ കാമിന്ദു മെന്‍ഡിസിന്റെ കിടിലന്‍ ക്യാച്ച്, വീഡിയോ

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തില്‍ കുറഞ്ഞ സ്‌കോറില്‍ തളച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് തുടക്കത്തില്‍ തന്നെ സിഎസ്‌കെയ്ക്ക് തിരിച്ചടി നല്‍കി. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ചെന്നൈയുടെ ഓപ്പണര്‍ ഷെയ്ക്ക് റഷീദിനെ മുഹമ്മദ് ഷമി അഭിഷേക് ശര്‍മ്മയുടെ കൈകളിലെത്തിച്ച് പുറത്താക്കി. പിന്നാലെ സാം കറണും ഒമ്പത് റണ്‍സെടുത്ത് പുറത്തായി. മറ്റൊരു ഓപ്പണര്‍ ആയുഷ് മാത്രെ 30 റണ്‍സെടുത്ത് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കമ്മിന്‍സിന്റെ ബോളില്‍ പുറത്തായി.

തുടര്‍ന്ന് രവീന്ദ്ര ജഡേജയും ഡെവാള്‍ഡ് ബ്രേവിസും ചേര്‍ന്നായിരുന്നു രക്ഷാദൗത്യം ഏറ്റെടുത്തത്. കൂട്ടത്തില്‍ ബ്രെവിസാണ് കൂടുതല്‍ അപകടകാരിയായത്. 25 പന്തില്‍ നാല് സിക്‌സും ഒരും ഫോറും ഉള്‍പ്പെടെ 42 റണ്‍സെടുത്ത് ബ്രെവിസ് ഹൈദരാബാദിനെതിരെ കത്തിക്കയറി. എന്നാല്‍ പന്ത് ഉയര്‍ത്തിയടിക്കാന്‍ ശ്രമിക്കവേ ഹര്‍ഷല്‍ പട്ടേലിന്റെ ബോളില്‍ കാമിന്ദു മെന്‍ഡിസ് ക്യാച്ചെടുത്ത് താരത്തെ പുറത്താക്കുകയായിരുന്നു. ബൗണ്ടറി ലൈനിനരികില്‍ വച്ച് പറന്ന് എടുത്താണ് ബ്രെവിസിന്റെ ക്യാച്ച് കാമിന്ദു മെന്‍ഡിസ് കൈപിടിയിലൊതുക്കിയത്‌.

ഈ സീസണിലെ എറ്റവും മികച്ച ക്യാച്ചുകളിലൊന്നായും ഇത് മാറി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഒരേസമയം വലത് കൈ കൊണ്ടും ഇടത് കൈകൊണ്ടും പന്തെറിഞ്ഞാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാമിന്ദു മെന്‍ഡിസ് ശ്രദ്ധേയനായത്. ശ്രീലങ്കയ്ക്കായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നടത്തിയ പ്രകടനമാണ്‌ ഐപിഎലില്‍ സണ്‍റൈസേഴ്‌സ് മാനേജ്‌മെന്റ് താരത്തെ ടീമിലെത്തിക്കാന്‍ കാരണമായത്.

Latest Stories

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും