ഒരമ്മ പെറ്റ അളിയന്മാരെ പോലെ തന്നെ, സ്റ്റാറ്റുകളിൽ രോഹിതുമായി അസാമാന്യ സാമ്യത പുലർത്തി മറ്റൊരു ടീമിലെ താരം; ക്രിക്കറ്റ് ലോകത്തിന് ഞെട്ടൽ

രോഹിത് ശർമയും ജോസ് ബട്ട്ലറും ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളാണ്. തങ്ങളുടേതായ ദിവസങ്ങളിൽ ഏതൊരു ആക്രമണ നിരയെ തകർക്കാനുള്ള വീര്യം ഇവർക്കുണ്ട്. ടി 20 ഫോര്മാറ്റിലേക്ക് ഒകെ മത്സരങ്ങൾ വരുമ്പോൾ ഇവർ ഫോമിൽ ആണെങ്കിൽ ബോളർമാർ ബോളിങ് മെഷീൻ പോലെ പന്തെറിയുക അല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്ന് പറയാം. ടി 20 യിൽ ഇന്നിങ്‌സുകൾ കളിച്ച ഇരുവരും തമ്മിൽ ഉള്ള സാമ്യത ക്രിക്കറ്റ് ആരാധകർക്ക് ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. ലോകകപ്പിൽ ഇരുവരുടെയും പിൻബലത്തിലാണ് ടീമുകളുടെ മുന്നേറ്റവും.

യാദൃശ്ചികതയുടെ അവിശ്വസനീയമായ കണക്ക് ഇങ്ങനെ:

• രോഹിതും ബട്ട്‌ലറും ഈ വർഷം T20I യിൽ തുല്യ പന്തുകൾ കളിച്ചു – 𝟭𝟵𝟮

• ഈ ടി20 ലോകകപ്പിൽ രോഹിതും ബട്ട്‌ലറും തുല്യ റൺസ് നേടിയിട്ടുണ്ട് – 𝟭𝟵𝟭

• രോഹിതും ബട്ട്‌ലറും ഈ വർഷം ടി20യിൽ നേടിയ അർദ്ധ സെഞ്ചുറികൾ – 𝟬𝟮

• ഈ T20 ലോകകപ്പിൽ രോഹിതിനും ബട്ട്‌ലറിനും തുല്യ സ്‌ട്രൈക്ക് റേറ്റ് ഉണ്ട് – 𝟭𝟱𝟵.𝟭𝟲

• ഇരുവരും അവരുടെ ടീമുകളുടെ ക്യാപ്റ്റൻമാരാണ്

• ഈ ടി20 ലോകകപ്പിൽ ഇരുവരും പരസ്പരം സെമി ഫൈനൽ കളിക്കും

എന്തായാലും മുന്നോട്ടുള്ള യാത്രയിൽ ഇരുതാരങ്ങളിലും ആര് മുന്നോട്ട് പോകും എന്നത് മാത്രമാണ് ഇനി അറിയേണ്ടത്. സെമിഫൈനലിൽ ഇന്ത്യ ഏറ്റവും പേടിക്കേണ്ടതും താരത്തെ തന്നെയാണ്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി