കളിയാക്കിക്കോ. കളിയാക്കിക്കോ പക്ഷെ അവരും താരങ്ങൾ അല്ലെ, ഇതൊന്നും വെച്ച് ട്രോളരുത്; പാകിസ്ഥാൻ താരത്തിന്റെ മോശം അവസ്ഥയിലും ട്രോൾ; വീഡിയോ വൈറൽ

സിംബാബ്‌വെയ്‌ക്കെതിരെ പാകിസ്ഥാൻ ഒരു റണ്ണിന് തോറ്റതിന് പിന്നാലെ സ്പിൻ ഓൾറൗണ്ടർ ഷദാബ് ഖാൻ പൊട്ടിക്കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. വ്യാഴാഴ്ച, പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ സിംബാബ്‌വെ തകർപ്പൻ ജയം നേടിയിരുന്നു, മത്സരം ജയിക്കുമെന്ന് ഉറച്ച് ഇറങ്ങിയ പാകിസ്താനെ ഒരു റൺസിന് പരാജയപ്പെടുത്തി അവർ വിജയിക്കുമ്പോൾ അത് അവര്ക് ചരിത്രവും പാകിസ്താന് നാണക്കേടുമായി.

വസീം അക്രം, മുഹമ്മദ് ആമിർ, ഷോയിബ് അക്തർ തുടങ്ങിയ മുൻ ക്രിക്കറ്റ് താരങ്ങൾ കളിക്കാർക്കും പിസിബി മേധാവി റമീസ് രാജയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ ആഞ്ഞടിച്ചതോടെ ഈ തോൽവി പാകിസ്ഥാൻ ക്രിക്കറ്റിനെ നടുക്കി.

ഈ ലോകകപ്പിലേക്ക് ഇറങ്ങിയപ്പോൾ പാകിസ്ഥാൻ ഏറെ പ്രതീക്ഷ വെച്ചിരുന്ന ബാബർ, റിസ്‌വാൻ , അഫ്രീദി എന്നിവർ രണ്ട് മത്സരങ്ങളിലും നിരാശപെടുത്തിയതോടെ പാകിസ്ഥാൻ ടീം മൊത്തത്തിൽ തകർന്നു. ഇതിൽ തന്നെ ബൗളിംഗ് നിര ഭേദപ്പെട്ട പകടനം നടത്തുമ്പോഴും ബാറ്റിങ് നിരക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്നത് ചെറിയ അസ്‌കർ പിന്തുടരുമ്പോൾ പോലും പാകിസ്താനെ തകർക്കുന്നു.

ഷാദാബ് സംഭവത്തിലേക്ക് വന്നാൽ, ക്രിക്കറ്റ് താരത്തെ സപ്പോർട്ട് സ്റ്റാഫിൽ നിന്ന് ആരോ ആശ്വസിപ്പിക്കുമ്പോഴും സ്പിൻ ഓൾറൗണ്ടർ മുഖത്ത് കൈവെച്ച് പൊട്ടിക്കരയുന്നത് കണ്ണമ്മ. ആരാധകർക്ക് ഇത്ര നിരാശ തോന്നിയാൽ പാവം താരങ്ങളുടെ കാര്യം പ്രത്യേകം പറയണോ എന്നും വീഡിയോയുടെ താഴെ വന്ന കമന്ടുകളിലൂടെ ആളുകൾ ചോദിക്കുന്നു.

എന്തായാലും നിരാശയുടെ പടുകുഴിയിൽ ബാബർ അസമിനും റമീസ് റാജക്കുമാണ് കൂടുതൽ വിമർശനം കേൾക്കുന്നത്.

Latest Stories

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തീയറ്റേറില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ