ഭുംറയുടെ കാരുണ്യത്തിലാണോ ഷമി കൂടുതല്‍ വിക്കറ്റ് കൊയ്യുന്നത്? ഇടിച്ച് താഴ്ത്തുന്നവര്‍ക്കുളള മറുപടി

ഓസ്‌ട്രേലിയക്കെതിരെയുളള പരമ്പരയ്ക്ക് ശേഷം സോഷ്യല്‍ മീഡിയിയില്‍ വ്യാപകമായി പ്രചരിയ്ക്കുന്ന ഒരു പ്രചാരണമാണ് ജസ്പ്രിത് ഭുംറ കാരണമാണ് മുഹമ്മദ് ഷമിയ്ക്ക് കൂടുതല്‍ വിക്കറ്റുകള്‍ ലഭിയ്ക്കുന്നത് എന്ന്. എന്നാല്‍ ഈ വാദത്തിന് അല്‍പമെങ്കിലും യാഥാര്‍ത്യമുണ്ടോ?. ഫെയ്‌സ്ബുക്കിലെ Sports Deportes എന്ന ഗ്രൂപ്പില്‍ ബിനീഷ് പവിത്രന്‍ എഴുതിയ കുറിപ്പ് വായിക്കാം

ഷമി തുടര്‍ച്ചയായി വിക്കറ്റുകള്‍ നേടുമ്പോള്‍ ചിലര്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗം ആണ്, ജസ്പ്രിത് ഭുംറ ഒരു എന്റില്‍ നിന്നും ടൈറ്റ് സ്‌പെല്‍ എറിയുന്നതിനാല്‍ ആണ് ഷമിക്ക് ഇത്രയും വിക്കറ്റ് കിട്ടുന്നത് എന്ന്….അതായത് ഭുംറയില്‍ നിന്നും രക്ഷപ്പെടാന്‍ ബാറ്റ്‌സ്മാന്മാര്‍ ഷമിയെ അടിക്കാന്‍ ശ്രമിക്കുന്നു. അതു കൊണ്ടു മാത്രം ആണ് ഷമി ക്കു ഇത്ര അധികം വിക്കറ്റുകള്‍ ലഭിക്കുന്നത്…

കുറെ നാളായി എഫ്ബിയിലെ ചില ക്രിക്കറ്റ് പണ്ഡിറ്റുകള്‍ അങ്ങിനെ വിലയിരുത്തുന്നുണ്ട്…ഇന്നലെയും അത്തരം കമെന്റുകള്‍ കാണാന്‍ ഇടയായി…..പെട്ടെന്ന് കേള്‍ക്കുമ്പോള്‍ അതു ശരി ആണല്ലോ എന്നു തോന്നും..അതു കൊണ്ടു തന്നെ ആ വാദത്തിന് വലിയ സ്വീകാര്യതയും ഉണ്ട്…. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങിനെ ആണോ?…നമുക്കു ഭുംറ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച 2016 ജനുവരിക്ക് മുന്‍പുള്ള ഷമിയുടെ ഏകദിനത്തിലെ ബൗളിംഗ് സ്റ്റാറ്റസ് ഒന്നു നോക്കാം…

2013 ഇല്‍ അരങ്ങേറ്റം കുറിച്ച ഷമി 2013 , 2014 , 2015 വര്‍ഷങ്ങളില്‍ ആയി വെറും 46 മത്സരങ്ങളില്‍ നിന്നായി 87 വിക്കറ്റുകള്‍ ആണ് വീഴ്ത്തിയത്…..അതും 24.89 എന്ന വളരെ മികച്ച ബൗളിംഗ് ശരാശരിയില്‍…ഇനി ഭുംറയുടെ അരങ്ങേറിയതിന് ശേഷം ഷമി കളിച്ചത് 29 മത്സരങ്ങള്‍ ആണ്….നേടിയ വിക്കറ്റ് 56…..ബൗളിംഗ് ശരാശരി 25.57…..

അപ്പോള്‍ ഭുംറയ്ക്ക് മുന്‍പും ഷമി വിക്കറ്റുകള്‍ നേടിയിരുന്നു…അതും ഇപ്പോളത്തേതിലും മികച്ച ബൗളിംഗ് ശരാശരിയില്‍……അപ്പോള്‍ പിന്നെ ഭുംറ കാരണം മാത്രം ആണ് ഷമി ക്കു വിക്കറ്റുകള്‍ ലഭിക്കുന്നത് എന്ന ആരോപണത്തിന് എന്ത് അടിസ്ഥാനം ആണുള്ളത്?….

അങ്ങേരു ഭുംറയെ പോലെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ആണ് ഒന്നും ആണ് എന്ന് പറയുന്നില്ല…നന്നായി റണ്‍സ് വഴങ്ങും…പക്ഷെ എന്നിട്ടു പോലും 25 റണ്‍സിന് ഒരു വിക്കറ്റ് എന്ന മികച്ച ബൗളിങ് ആവറേജ് നില നിര്‍ത്തുന്നുണ്ട് എങ്കില്‍ അത് അദ്ദേഹത്തിന്റെ വിക്കറ്റ് ടെയ്ക്കിംഗ് എബിളിറ്റി എന്നത് കൊണ്ട് മാത്രം ആണ്…അത് അദ്ദേഹത്തിന്റെ കഴിവാണ്..അല്ലാതെ മറ്റാരും കാരണം അല്ല….ഈ പറയുന്ന ഞാനും ഭുംറയുടെ ഒരു ആരാധകന്‍ ആണ്…പക്ഷെ അദ്ദേഹത്തെ ഉപയോഗിച്ച് മറ്റൊരു മികച്ച ബൗളറുടെ പ്രകടനത്തെ വില കുറച്ചു കാണുന്നതിനോട് ഒട്ടും യോജിക്കാന്‍ കഴിയില്ല….

Latest Stories

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്