പരിക്ക് ഗുരുതരം, ബുംറയുടെ തിരിച്ചുവരവ് ഇനിയും വൈകും; മുംബൈയ്ക്കും ഇന്ത്യയ്ക്കും തിരിച്ചടി

പരിക്കിന്റെ പിടിയിലുള്ള ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. ആദ്യം കണ്ടെത്തിയതിനേക്കാള്‍ ഗുരുതരമാണ് ബുംറയുടെ പരിക്കെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനാല്‍ വരുന്ന ഐപിഎല്‍ സീസണും ജൂണിലെ ലോക ടെസ്റ്റ്് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ബുംറയ്ക്ക് നഷ്ടമാകും.

കടുത്ത നടുവേദനയെ തുടര്‍ന്നാണ് താരം കളത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. 2022 സെപ്റ്റംബര്‍ 25-ന് ഓസ്ട്രേലിയക്കെതിരേ നടന്ന ടി20 മത്സരത്തിലാണ് ബുംറ അവസാനമായി കളത്തിലിറങ്ങിയത്. പിന്നീട് അഞ്ച് മാസത്തോളമായി താരം ടീമിന് പുറത്താണ്.

ബുംറയെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി സജ്ജനാക്കുക എന്നതാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. അതിനാല്‍ താരത്തിന് തിരിച്ചുവരാന്‍ പരമാവധി സമയം അനുവദിക്കുകയാണ് ബിസിസിഐ.

പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏഷ്യാ കപ്പ്, ടി20 ലോകകപ്പ്, ബംഗ്ലാദേശ് പര്യടനം, ശ്രീലങ്കയ്ക്കും ന്യൂസീലന്‍ഡിനുമെതിരായ നാട്ടിലെ പരമ്പരകള്‍ ഇപ്പോഴത്തെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പര തുടങ്ങിയവയെല്ലാം താരത്തിന് നഷ്ടമായിരുന്നു.

റെഡ് ബോളില്‍ ബുംറയുടെ അഭാവത്തില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നിരുന്നാലും ബുംറയുടെ തിരിച്ചുവരവ് ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യയുടെ വിജയസാദ്ധ്യത വര്‍ദ്ധിപ്പിക്കുകയേ ഉണ്ടായിരുന്നുള്ളൂ.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍