'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

2026 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ചരിത്രവിജയത്തില്‍ ബുംറ പങ്കുവഹിച്ച നിർണായക പ്രകടനം ഒരു ഇന്ത്യൻ ആരാധകനും മറക്കില്ല. 20 ഓവർ മത്സരത്തിൽ എതിർ ബാറ്റ്‌സ്മാന്മാർക്ക് കളിക്കാൻ കിട്ടുന്ന ഓവറുകൾ 16 ആണെന്ന് പല മുൻ താരങ്ങളും അഭിപ്രായപ്പെട്ടു, കാരണം ബുംറയുടെ പന്തുകളിൽ അവർ നിസഹായരാണ്. ഫൈനലിൽ ന്യുസിലാൻഡിനെതിരെ 4 വിക്കറ്റുകൾ നേടി ഇന്ത്യക്ക് മത്സരം അനുകൂലമാക്കി.

ഇപ്പോഴിതാ ജസ്പ്രീത് ബുംറയെയും പാകിസ്താന്‍ സ്പിന്നര്‍ ഉസ്മാന്‍ താരിഖിനെയും താരതമ്യം ചെയ്തിരിക്കുകയാണ് പാകിസ്ഥാൻ സെലക്ടര്‍ ആഖിബ് ജാവേദ്. ഫാസ്റ്റ് ബോളർമാരിലെ ഉസ്മാന്‍ താരിഖാണ് ബുംറയെന്നാണ് ജാവേദിന്റെ പരാമര്‍ശം.

‘ഈ ലോകകപ്പിലുടനീളം ബുംറയെപ്പോലൊരു മറ്റൊരു ബോളറും ഇല്ല. കാരണം അദ്ദേഹം വളരെ വ്യത്യസ്തനാണ്. ബുംറ ഒരു സാധാരണ ബൗളറല്ല, അദ്ദേഹത്തിന്റെ ആക്ഷന്‍ പോലും വ്യത്യസ്തമാണ്. ബാറ്റര്‍മാര്‍ക്ക് ഒരിക്കലും ബുംറയ്ക്കെതിരെ കൃത്യമായ താളം കണ്ടെത്താന്‍ കഴിയില്ല. ഫാസ്റ്റ് ബോളർമാരുടെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറയെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്’, ജാവേദ് പറഞ്ഞു.

Latest Stories

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്