Ipl

ഐപിഎല്‍ 2022: ഗുജറാത്തിന് വമ്പന്‍ തിരിച്ചടി, സൂപ്പര്‍ താരം പിന്മാറി

ഇംഗ്ലണ്ട് താരം ജേസണ്‍ റോയ് ഐപിഎല്‍ 2022ല്‍ നിന്ന് പിന്‍മാറി. ബോയോ ബബളില്‍ കൂടുതല്‍ കാലം തുടരുകയെന്ന വെല്ലുവിളി ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പിന്മാറ്റം. ലേലത്തില്‍ 2 കോടി അടിസ്ഥാന വിലയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയ താരമാണ് ജേസണ്‍ റോയ്. പകരക്കാരനെ ടൈറ്റന്‍സ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ടീമിന്‍റെ നായകന്‍.

31 കാരനായ റോയ് അടുത്തിടെ പിഎസ്എല്ലില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആറ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടും ടൂര്‍ണമെന്റിലെ മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ലീഗില്‍ ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമായ റോയ് 50.50 ശരാശരിയിലും 170.22 സ്ട്രൈക്ക് റേറ്റിലും 303 റണ്‍സ് നേടി. രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും.

ഇത് രണ്ടാം തവണയാണ് ലേലത്തില്‍ ടീമിനെ കണ്ടെത്തിയതിന് ശേഷം ഐപിഎല്‍ കളിക്കേണ്ടെന്ന് റോയ് തീരുമാനിക്കുന്നത്. 2020-ല്‍, ഡല്‍ഹി ക്യാപിറ്റല്‍സ് റോയിയെ അന്നത്തെ അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അന്നും താരം പിന്മാറി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മാര്‍ച്ച് 26 ന് കളി തുടങ്ങും. മെയ് 29 നാണ് ഫൈനല്‍. മൊത്തം 74 കളികളില്‍ 70 കളികളും നടക്കുന്നത് മുംബൈയിലെ വാങ്കഡേ, ബ്രോബോണ്‍, ഡി വൈ പാട്ടീല്‍, ഗഹുഞ്ചേ സ്റ്റേഡിയങ്ങളിലായിരിക്കും. 20 മത്സരങ്ങള്‍ വീതം വാങ്കഡേ, ഡിവൈ പാട്ടീല്‍ സ്റ്റേഡിയങ്ങളിലും 15 കളികള്‍ വീതം ബ്രാബോണ്‍, ഗഹുഞ്ചേ സ്റ്റേഡിയങ്ങളിലും നടക്കും.

Latest Stories

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ