ആഷസ്, ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി

ബര്‍മിംഗ്ഹാം: ആഷസ് പരമ്പര പുരോഗമിക്കുന്നതിനിടെ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി നല്‍കി പരിക്ക്. ഒന്നാം
ടെസ്റ്റില്‍ ഇംഗ്ലീഷ് ടീമിലുളള ജെയിംസ് ആന്‍ഡേഴ്‌സന്റെ പരിക്കിന് പിന്നാലെ ഇംഗ്ലണ്ട് പേസര്‍ മാര്‍ക് വുഡിന് ആഷസും ഈ സീസണും നഷ്ടമാകും.

കാല്‍മുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായ മാര്‍ക് വുഡ് ഈ സീസണ്‍ കളിക്കില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡാണ് അറിയിച്ചത്. ലോകകപ്പിനിടെയാണ് താരത്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റത്. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ കിരീടധാരണത്തില്‍ നിര്‍ണായകമായ താരം 18 വിക്കറ്റുകള്‍ നേടിയിരുന്നു.

എഡ്ജ്ബാസ്റ്റണില്‍ നടന്നുകൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റില്‍ മാര്‍ക് വുഡിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ജെയിംസ് ആന്‍ഡേഴ്സണിന്റെ പരിക്കും ഇംഗ്ലണ്ടിന് തലവേദനയാണ്. ഓസീസ് ഇന്നിംഗ്സിലെ നാലാം ഓവറിനൊടുവില്‍ കാലിന് പരിക്കേറ്റ ആന്‍ഡേഴ്സണ്‍ പിന്നീട് പന്തെറിഞ്ഞില്ല. നാല് ഓവറില്‍ മൂന്ന് മെയ്ഡനടക്കം ഒരു റണ്‍ മാത്രമാണ് ആന്‍ഡേഴ്സണ്‍ വിട്ടുകൊടുത്തത്. രണ്ടാം ഇന്നിംഗ്സിലും ആന്‍ഡേഴ്സണ്‍ കളിക്കാനുളള സാധ്യത വിരളമാണ്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍