IPL 2025: ആര്‍സിബിക്ക് വീണ്ടും തിരിച്ചടി, പ്ലേഓഫിന് ഈ സൂപ്പര്‍താരം ഉണ്ടാവില്ല, കിരീടമോഹം തുലാസിലാവുമോ, എന്താണ് ടീമില്‍ സംഭവിക്കുന്നത്

പ്ലേഓഫിന് ഒരുങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന് തിരിച്ചടിയായി യുവ ബാറ്റര്‍ ജേക്കബ് ബെതലിന്റെ പിന്മാറ്റം. ഇംഗ്ലണ്ടുകാരനായ താരത്തിന് ദേശീയ ടീമിനായി കളിക്കേണ്ടതിനാലാണ് ടീമില്‍ നിന്ന് പിന്മാറേണ്ടി വന്നത്. ജേക്കബ് ബെതലിന് പകരക്കാരനായി ടിം സെഫേര്‍ട്ടിനെ ആര്‍സിബി ടീമില്‍ എത്തിച്ചു. മേയ് 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി നടക്കുന്ന ആര്‍സിബിയുടെ മത്സരത്തിലാണ് ഈ സീസണില്‍ അവസാനമായി ജേക്കബ് ബെതല്‍ കളിക്കുക.

രണ്ട് ലീഗ് മത്സരങ്ങളാണ് ആര്‍സിബിക്ക് ഇനി ഐപിഎല്‍ 2025ല്‍ ബാക്കിയുളളത്. പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനക്കാരായാണ് ആര്‍സിബി നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പിച്ചത്. ഹൈദരാബാദിന് പുറമെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയും അവര്‍ക്ക് ഒരു മത്സരം കളിക്കാനുണ്ട്, നേരത്തെ ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍, ജോഷ് ഹേസല്‍വുഡ് തുടങ്ങിയവര്‍ക്കും ആര്‍സിബി നിരയില്‍ പരിക്കേറ്റിരുന്നു. ഇരുവരും സുഖം പ്രാപിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ബാറ്റര്‍മാരില്‍ വിരാട് കോഹ്ലി തന്നെയാണ് ആര്‍സിബിയെ ഇത്തവണയും മുന്നില്‍ നിന്ന് നയിക്കുന്നത്. ഓറഞ്ച് ക്യാപ് പട്ടികയില്‍ അഞ്ചാമതായി കോഹ്ലിയുമുണ്ട്. 11 കളികളില്‍ 63.12 ശരാശരിയില്‍ 505 റണ്‍സാണ് കോഹ്ലി നേടിയത്. വര്‍ഷങ്ങളായി ആര്‍സിബിക്കായി കളിക്കുന്ന കോഹ്ലിക്ക് ഇതുവരെയും ഒരു ഐപിഎല്‍ കിരീടം നേടാനായിട്ടില്ല. അത് ഇത്തവണയെങ്കിലും സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആര്‍സിബി ടീമും ആരാധകരും. ദിനേഷ് കാര്‍ത്തിക്ക് മെന്റര്‍ സ്ഥാനം ഏറ്റെടുത്തശേഷം മികച്ച മുന്നേറ്റമാണ് ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കാഴ്ചവച്ചിട്ടുളളത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ