റിഷഭ് പന്തിനെ ഇപ്പോഴേ പ്രശംസിച്ച് എഴുതുന്നത് മണ്ടത്തരമാകും, കാരണം

റിഷഭ് പന്തിനെ ഇപ്പോഴേ പ്രശംസിച്ചെഴുതുന്നത് മണ്ടത്തരമാകും. കാരണം ഭാവിയില്‍ അയാളെ പറ്റി ക്രിക്കറ്റ് ചരിത്രത്തിന് ഒരുപാട് പറയാനുണ്ടാകും. ഇന്നയാള്‍ തിരുത്തിയത് 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാക്ഷാല്‍ കപില്‍ ദേവ് 30 പന്തില്‍ കുറിച്ച ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ അര്‍ധശതകമാണ്. ഭാവിയില്‍ പലതും പ്രതീക്ഷിക്കാം എന്നതിന്റെ സൂചനയും.

ഏകദിന ക്രിക്കറ്റിനേയും T20 ക്രിക്കറ്റിനെയും കടത്തി വെട്ടുന്ന ബാറ്റിങ്ങ് ടെസ്റ്റ് ക്രിക്കറ്റില്‍ കാണിക്കുന്ന എത്ര പേരെ ഈ കാലഘട്ടത്തില്‍ കാണാനാകും. തീരെ സ്ഥിരതയില്ലെന്ന് പറഞ്ഞ് അയാളെ വിമര്‍ശിക്കുന്നവര്‍ സത്യത്തില്‍ സ്വയം അപഹാസ്യരാകുമെന്ന് കണക്കുകള്‍ പറയുന്നു . അവസാനത്തെ 46 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ 4 സെഞ്ചുറികളും 5 90 കളും സഹിതം അയാള്‍ 30 തവണയും 25+ റണ്‍സുകള്‍ പിന്നിട്ടിട്ടുണ്ട്. അതും 5,6, 7 ബാറ്റിങ്ങ് പൊസിഷനുകളില്‍.വിക്കറ്റുകള്‍ കാക്കുന്ന പ്രധാന റോളില്‍ ഒരാളുടെ ഈ കണക്കുകള്‍ ഒന്നാന്തരമാണ്.

വിമര്‍ശകരേ, നിങ്ങള്‍ക്ക് അയാളെ കുറ്റപ്പെടുത്താം, പരിഹസിക്കാം.പക്ഷെ പകരം മറ്റൊരാളെ ചൂണ്ടിക്കാണിക്കാന്‍ പറ്റില്ല. കാരണം ലോക ക്രിക്കറ്റിലെ 3 ഫോര്‍മാറ്റിലും 28 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ 2 പേരില്‍ ഒരാളാണ് പന്ത്. മറ്റൊരാള്‍ ക്രിസ് ഗെയില്‍ എന്ന സംഹാരമൂര്‍ത്തി മാത്രം

അയാളുടെ അവസാനത്തെ 4 ടെസ്റ്റ് ഇന്നിങ്ങ്‌സുകള്‍ പലതും പറയും .

100 Not out (139 b)
96 (97)
39 (26)
51 (31)
Avg: 95, S/R – 97

മറ്റു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍ പതറിയ ഇന്നിങ്ങ്‌സുകളിലായിരുന്നു ഈ നാലും. ഈ ടെസ്റ്റില്‍ മാത്രം നേടിയത് 57 പന്തില്‍ 89 റണ്‍സ്

Most Sixes 6 in the first 50 Test innings as Wicketkeeper*
*42: Rishabh Pant**
31: MS Dhoni
31: Brad Haddin
30: Adam Gilchrist
21: Jos Buttler

Fastest recorded 50s in India in Tests (balls faced)_
_26 Shahid Afridi vs Ind Bengaluru 2005_
_28 Ian Botham vs Ind 1981_
_28 Rishabh Pant vs SL Bengaluru 2022 *_
_31 A Ranatunga vs Ind

Rishabh Pant in Test cricket in India:
92(84)
92(134)
91(88)
11(19)
58*(77)
8(11)
1(
101(118)
96(97)
39(26)
50(31)

Fastest fifty by an Indian in:
Ranji Trophy – Rishabh Pant in 20 balls
Test cricket – Rishabh Pant in 28 balls

Latest Stories

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി