15 വർഷത്തിൽ ആദ്യമായി ആ താരത്തെ അങ്ങനെ ഒരു നിലയിൽ ഞാൻ കണ്ടു, അത് എന്നെ ഞെട്ടിച്ചു; സഹതാരത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ഏറ്റവും മികച്ച ദിവസങ്ങളിലൂടെയാണ് ടീം ഇപ്പോൾ കടന്നുപോകുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ ഐസിസി ട്രോഫി വിജയം രാജ്യം മുഴുവൻ ആഘോഷിക്കുമ്പോൾ ഇത്രയും നാളുകൾ ആയി അനുഭവിച്ച പരിഹാസങ്ങൾക്കും ട്രോളുകൾക്കും ഒടുവിൽ അർഹിച്ച വിജയം തന്നെയാണ് ടി 20 ലോകകപ്പ് വിജയത്തിലൂടെ ഇന്ത്യക്ക് കിട്ടിയത്. വമ്പൻ വിജയത്തിന് ശേഷം ഇന്നലെ രാവിലെയാണ് ഇന്ത്യൻ ടീം തിരികെ എത്തിയത്. 11 മണിയോടെ താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു തിരിച്ച മുംബൈയിലേക്ക് മടങ്ങി. വൈകുനേരം 4 മണിയോടെ റോഡ് ഷോയും ആരംഭിച്ചു. തുടർന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ പൊതുപരുപാടിയും ഉണ്ടായിരുന്നു. പരിപാടിക്കിടെയിൽ വെച്ച് വിരാട് കോഹ്‌ലി ഉൾപ്പടെ ഉള്ള ഇന്ത്യൻ താരങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു.

പരിശീലക ചുമതലകളിൽ നിന്ന് പിന്മാറുന്ന ടീം ഇന്ത്യ കോച്ച് രാഹുൽ ദ്രാവിഡ് ആരാധകർക്ക് നന്ദി പറഞ്ഞു. “ഈ സ്നേഹം എനിക്ക് നഷ്ടമാകും. ഇന്ന് രാത്രി തെരുവിൽ ഞാൻ കണ്ടത് ഞാൻ മറക്കില്ല.: ഇത് അസാധാരണമാണ്. ക്രിക്കറ്റിനെ കളിയാക്കുന്നത് ആരാധകരാണെന്ന് ഞാൻ കരുതുന്നു. നിങ്ങളോട് ഞങ്ങൾ ശരിക്കും കടപ്പെട്ടിരിക്കുന്നു,” ദ്രാവിഡ് പറഞ്ഞു.

ക്യാപ്റ്റൻ രോഹിത് ശർമ്മയും ആരാധകരെക്കുറിച്ച് പറഞ്ഞു, “ഞങ്ങളെ സ്വാഗതം ചെയ്യാൻ ആരാധകരുടെ വൻ തിരക്ക് ഞങ്ങളെപ്പോലെ തന്നെ ഈ ടി20 ലോകകപ്പ് കിരീടത്തിനായി അവരും തീവ്രമായി ആഗ്രഹിച്ചിരുന്നുവെന്ന് കാണിക്കുന്നു.”രോഹിത് പറഞ്ഞു.

ഒരു സീനിയർ കളിക്കാരനെന്ന നിലയിൽ ഈ വിജയം എങ്ങനെ സവിശേഷമാണെന്നും 2011 ൽ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നപ്പോൾ സീനിയേഴ്സിൻ്റെ വികാരങ്ങൾ താൻ മനസ്സിലാക്കിയില്ലെന്നും ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട വിരാട് കോഹ്‌ലി സംസാരിച്ചു. “അന്ന് രാത്രി (2011 ലോകകപ്പ് വിജയത്തിന് ശേഷം) കരഞ്ഞ സീനിയർ താരങ്ങളുടെ വികാരങ്ങളുമായി എനിക്ക് ബന്ധപ്പെടാൻ കഴിഞ്ഞില്ല, പക്ഷേ ഇപ്പോൾ എനിക്ക് മനസിലായി” മുൻ ക്യാപ്റ്റൻ പറഞ്ഞു.

കളിക്കളത്തിൽ വികാരാധീനനായി ശർമ്മയെ കണ്ടിട്ടില്ലെന്നും എന്നാൽ അന്നത്തെ വിജയത്തിന് ശേഷം കണ്ടെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു. “ഞങ്ങൾ രണ്ടുപേരും ഡ്രസിങ് റൂമിലേക്ക് നടക്കുമ്പോൾ ഡ്രസിങ് റൂമിൽ ഇരുന്ന് കരയുക ആയിരുന്നു. രോഹിത്തിന്റെ ഇത്ര വികാരാധീരനായി ഈ നാളുകളിൽ ഒന്നും കണ്ടിട്ടില്ല.” താരം തന്റെ വാക്കുകൾ അവസാനിപ്പിച്ചു.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ