ആ ഒറ്റ ഒരുത്തൻ ചെയ്ത മണ്ടത്തരമാണ് കളിയിൽ ഇന്ത്യയെ തോൽപ്പിച്ചത്, തുറന്നടിച്ച് മിസ്ബ

തോൽവി അത് ഒഴിവാക്കണം എങ്കിൽ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം ആയിരുന്നു, ഒന്ന് മികച്ച ബൗളിംഗ് ഒന്ന് അതിനേക്കാൾ മികച്ച ഫീൽഡിങ്. ബൗളിംഗ് ഒരു പരിധി വരെ മികച്ചതായിരുന്നു എങ്കിലും ഫീൽഡിങ് ചതിച്ചതോടെ ഇന്ത്യക്ക് ബി ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് എതിരെ സൗത്ത് ആഫ്രിക്കക്ക് 5 വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ താരതമ്യേന ചെറിയ ലക്ഷ്യമായ 133 പിന്തുടർന്ന സൗത്ത് ആഫ്രിക്ക ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് മനോഹരമായി തിരിച്ചെത്തി മത്സരം സ്വന്തമാക്കി.’

രണ്ട് ഡെലിവറികൾ ബാക്കിനിൽക്കെ പ്രോട്ടീസ് മത്സരം സ്വന്തമാക്കിയപ്പോൾ ഇന്ത്യക്ക് ഇനി കാര്യങ്ങൾ കൂടുതൽ കടുപ്പമാകും. അടുത്ത 2 മത്സരങ്ങൾ വലിയ മാർജിനിൽ ജയിച്ച് സൗത്ത് ആഫ്രിക്ക ഒരു മത്സരത്തിൽ പരാജയപെടുക കൂടി ചെയ്താൽ മാത്രമേ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് എതാൻ പറ്റു. സെമിയിൽ കിവീസിനെ നേരിടേണ്ട അവസ്ഥ ഇന്ത്യക്ക് ഒഴിവാക്കണം എങ്കിൽ കാര്യങ്ങൾ ഇങ്ങനെ വേണം.

ഇന്നലെ പതിനെട്ടാം ഓവർ വരെ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമായിരുന്നു. എന്നാൽ അശ്വിൻ എറിഞ്ഞ പതിനെട്ടാം ഓവറാണ് കാര്യങ്ങൾ ആഫ്രിക്കൻ ടീമിന് അനുകൂലമാക്കിയത്. ഇതേ ഓവറിൽ അശ്വിൻ ചെയ്ത ഒരു മണ്ടത്തരത്തെക്കുറിച്ച് മില്ലർ തന്റെ പ്രതികരണം അറിയിക്കുകയാണ് ഇപ്പോൾ.പാകിസ്താന്റെ മുൻ താരം മിസ്ബ.

“ഇന്ന് അദ്ദേഹം ചെയ്ത ഏറ്റവും വലിയ തെറ്റ്, സ്ട്രെയ്റ്റ് ബൗണ്ടറികൾ ചെറുതായതിനാൽ, മില്ലറിന് ഇടം നൽകി അദ്ദേഹം പൂർണ്ണമായി (ലെംഗ്ത്ത്) ബൗൾ ചെയ്തു എന്നതാണ്. മാർക്രമിന് ലെങ്ത് ഷോർട്ട് ആയി ബൗൾ ചെയ്ത രീതിയിൽ ക്യാച്ച് കിട്ടാനുള്ള സാധ്യതയുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തിന് ഗ്രൗണ്ടിന്റെ വലിയ ഭാഗം ലക്‌ഷ്യം വെച്ച് പന്തെറിയാമായിരുന്നു.”

“അത്ര പരിചയസമ്പന്നനായ ഒരു ബൗളറിൽ നിന്നാണ് ഇത്തരത്തിൽ ഒരു അബദ്ധം വന്നതെന് ഉള്ളത് എന്നെ അത്ഭുതപ്പെടുത്തുന്നു. അതുവരെ (18-ാം ഓവർ) കാര്യങ്ങൾ നിയന്ത്രണാതീതമായിരുന്നു, പക്ഷേ ആ ഓവർ നന്നായി എറിഞ്ഞിരുന്നെങ്കിൽ അത് ഇന്ത്യയെ കളിയിൽ ആധിപത്യം ഉണ്ടാക്കാൻ സഹായിക്കുമായിരുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക