എന്നെ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ സത്യത്തിൽ ഒരു ഷോക്കായി പോയി, ഞാൻ ടീമിൽ ഉണ്ടാകുമെന്നാണ് കരുതിയത്; തുറന്നുപറഞ്ഞ് ശിഖർ ധവാൻ

ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ തന്റെ പേരില്ലാതിരുന്നത് തന്നെ ഞെട്ടിച്ചു എന്ന് പറയുകയാണ് ശിഖർ ധവാൻ. ടീമിനെ നയിക്കാനുള്ള പേരായി എല്ലാവരും വിചാരിച്ചിരുന്നത് ധവാൻ ആകും എന്നായിരുന്നു. എന്നാൽ ആരാധകരെ പോലും ഞെട്ടിച്ച് അദ്ദേഹത്തെ ടീമിൽ പോലും ഉൾപ്പെടുത്തിയില്ല. പകരം ബിസിസിഐ യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് നായകൻ ആക്കുക ആയിരുന്നു.

“സ്ക്വാഡിൽ എന്റെ പേര് കാണാത്തപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്നിരുന്നാലും, സെലക്ടർമാർക്ക് വ്യത്യസ്തമായ ചിന്താ പ്രക്രിയയുണ്ടെന്ന് തോന്നുന്നു. ഋതുരാജിൽ ഞാൻ സന്തോഷവാനാണ്. യുവതാരങ്ങൾ മികച്ച പ്രകടനം നടത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പിടിഐയോട് പറഞ്ഞു.

മറ്റൊരു തിരിച്ചുവരവിന് തനിക്ക് പറ്റുമെന്ന് പറഞ്ഞ താരത്തിന്റെ വാക്കുളാൽ ഇങ്ങനെ:

“ഞാൻ എന്നെത്തന്നെ റെഡിയാക്കും. അതിന് എപ്പോഴും ഒരു അവസരമുണ്ട്. ഞാൻ ഇപ്പോഴും കളി ആസ്വദിക്കുന്നു. ഇതെല്ലാം എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ധവാൻ തന്റെ ഭാവിയെ കുറിച്ച് ഇതുവരെ പറഞ്ഞിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനാണ് താരം. താരം ഇനി ടീമിൽ തിരിച്ചുവരാനുള്ള സാധ്യതകൾ വളരെ കുറവാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Latest Stories

ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം