എന്റെ പേര് ലിസ്റ്റിൽ ഇല്ലെന്ന് അറിഞ്ഞപ്പോൾ സത്യത്തിൽ ഉണ്ടായത് ഒരു ഷോക്കായിരുന്നു, ഞാൻ ആകെ തകർന്ന് പോയി; ഇന്ത്യൻ സൂപ്പർ താരം പറഞ്ഞത് ഇങ്ങനെ

ഇന്ത്യൻ ഓപ്പണർ, ശിഖർ ധവാൻ 2023 ലെ ഇന്ത്യയുടെ ലോകകപ്പ് പ്ലാനുകളിൽ നിന്നും ഏഷ്യൻ ഗെയിംസ് ടീമിൽ നിന്നും തന്നെ ഒഴിവാക്കിയതായി കണ്ടെത്തുക ആയിരുന്നു. ഏഷ്യൻ ഗെയിംസ് ടീമിന്റെ നായകനായിട്ട് ധവാൻ എത്തുമെന്നാണ് ആദ്യം ഏവരും കരുതിയിരുന്നത്. എന്നാൽ എല്ലാ ഊഹങ്ങളെയും കാറ്റിൽ പറത്തി താരത്തെ ടീമിൽ നിന്നും ഒഴിവാക്കുക ആയിരുന്നു.

അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടെങ്കിലും, കായികക്ഷമതയ്ക്ക് പേരുകേട്ട ധവാൻ തന്റെ പ്രതികരണം വളരെ മനയമായ രീതിയിലാണ് പറഞ്ഞത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. യുവ പ്രതിഭകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സെലക്ടർമാരുടെ തീരുമാനത്തെ അദ്ദേഹം അംഗീകരിക്കുകയും സാഹചര്യം സംയമനത്തോടെ സ്വീകരിക്കുകയും ചെയ്തു.

“ഏഷ്യൻ ഗെയിംസ് ടീമിൽ എന്റെ പേര് കാണാതിരുന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. പിന്നീട്, അവർക്ക് വ്യത്യസ്തമായ ചിന്താഗതിയുണ്ടെന്ന് ഞാൻ കരുതി, നിങ്ങൾ അത് അംഗീകരിക്കണം, ”അദ്ദേഹം പറഞ്ഞു. തന്റെ ഭാവിയെ കുറിച്ച് ഒരു സെലക്‌ടറുമായും ചർച്ച ചെയ്തിട്ടില്ലെന്നും എൻസിഎയിൽ (നാഷണൽ ക്രിക്കറ്റ് അക്കാദമി) സമയം ചിലവഴിക്കുന്നതിലുള്ള തന്റെ ആഹ്ലാദത്തെ കുറിച്ചും ധവാൻ വ്യക്തമാക്കി.

“എന്റെ ഭാവിയെക്കുറിച്ച് ഞാൻ ഒരു സെലക്ടർമാരോടും സംസാരിച്ചിട്ടില്ല. ഞാൻ പതിവായി എൻസിഎ സന്ദർശിക്കുകയും അവിടെയുള്ള സമയം സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. സൗകര്യങ്ങൾ മികച്ചതാണ്. എന്റെ കരിയർ രൂപപ്പെടുത്തുന്നതിൽ എൻസിഎ ഒരു പ്രധാന പങ്ക് വഹിച്ചു, അതിന് ഞാൻ നന്ദിയുള്ളവനാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഋതുരാജ് ഗെയ്‌ക്‌വാദിന്റെ ക്യാപ്റ്റൻസിയിൽ കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസിൽ പുരുഷ ക്രിക്കറ്റ് ഇനത്തിൽ ഇന്ത്യ സ്വർണം നേടിയത് ശ്രദ്ധേയമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ