RCB VS SRH: വിരമിച്ചു എന്നത് ശരിയാണ് പക്ഷെ എന്നെ തടയാൻ മാത്രം നീയൊന്നും വളർന്നിട്ടില്ല; സൺ റൈസേഴ്സിനെതിരെ കിംഗ് ഷോ

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് വിരാട് കോഹ്ലി. സൺ റൈസേഴ്സിനെതിരെ നടക്കുന്ന മത്സരത്തിൽ 25 പന്തിൽ നിന്നായി 7 ഫോറും 1 സിക്‌സും അടക്കം 43 റൺസാണ് താരം അടിച്ചെടുത്തത്. ഇതോടെ ഗംഭീര തുടക്കമാണ് ആർസിബിക്ക് ലഭിച്ചത്. കൂടാതെ ഓപണർ ഫിൽ സാൾട്ടും 55* റൺസ് നേടി മികച്ച പ്രകടനം നടത്തുകയാണ്.

ഇന്നത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനു വിജയം അനിവാര്യമാണ്. പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിന്നാൽ മാത്രമേ ടീമിന് ഫൈനൽ പ്രതീക്ഷ നിലനിർത്താൻ സാധിക്കു. ഈ വർഷത്തെ ഐപിഎൽ പ്ലെഓഫിലേക്ക് കരുത്തരായ നാല് ടീമുകളുടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ആരാധാകർ സാക്ഷിയാകാൻ പോകുന്നത്.

ഇന്നത്തെ മത്സരത്തിൽ രജത് പാട്ടിധാറിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ്മയാണ് ഇന്നത്തെ മത്സരത്തില്‍ ആര്‍സിബിയെ നയിക്കുന്നത്. കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇന്നത്തെ മത്സരത്തില്‍ പാട്ടിധാര്‍ ഫീല്‍ഡിനിറങ്ങാത്തത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടന്ന മത്സരത്തിലാണ് ആര്‍സിബി നായകന് പരിക്കേറ്റത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം