ഇതൊക്കെ ചെറുത്, മുന്നോട്ടുള്ള യാത്രയിൽ പ്രമുഖ ടീമുകളെ തോൽപ്പിക്കും; സെമിഫൈനലിൽ എത്തും; തുറന്നടിച്ച് നെതർലൻഡ്സ് താരം സ്കോട്ട് എഡ്വേർഡ്സ്

ഒരു അട്ടിമറിയുടെ ഷോക്ക് മാറി വരുന്നതിന് മുമ്പ് തന്നെ ക്രിക്കറ്റ് ആരാധകർക്ക് ഞെട്ടൽ സമ്മാനിച്ച് മറ്റൊരു വമ്പൻ അട്ടിമറി. അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് തുടങ്ങിയ അട്ടിമറി പരമ്പര തുടർന്ന് നെതർലൻഡ്സ്. ലോകകപ്പിലെ മറ്റൊരു ആവേശ പോരാട്ടത്തിൽ ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനം നടത്തിയ സൗത്താഫ്രിക്കയെ 38 റൺസിന് പരാജയപ്പെടുത്തി നെതർലൻഡ്സിന്റെ തേരോട്ടമാണ് നടന്നിരിക്കുന്നത്. മഴ മൂലം ഓവറുകൾ ചുരുക്കിയ മത്സരത്തിൽ നെതർലൻഡ്സ് 43 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 245 റൺ നേടിയപ്പോൾ ആഫ്രിക്കൻ മറുപടി 207 റൺസിൽ ഒതുങ്ങി.

കഴിഞ്ഞ ടി 20 ലോകകപ്പിൽ തങ്ങളുടെ സെമി സ്വപ്‌നങ്ങൾ തകർത്ത നെതർലൻഡ്സിനെതീരെ പക വീട്ടൽ ആയിരുന്നു സൗത്താഫ്രിക്ക ആഗ്രഹിച്ചത്. ടോസ് നേടി ഓറഞ്ച് പടയെ ആദ്യം ബാറ്റിംഗിന് അയക്കാൻ സൗത്താഫ്രിക്കൻ നായകൻ ബാവുമക്ക് ആലോചിക്കാൻ ഒന്നും ഇല്ലായിരുന്നു. അദ്ദേഹം ഉദ്ദേശിച്ചതുപോലെ തന്നെ ആയിരുന്നു കാര്യങ്ങൾ പോയിരുന്നത്. ആഫ്രിക്കൻ പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ ഓറഞ്ച് പടക്ക് തുടക്കത്തിൽ ബാറ്റിംഗിൽ പിഴച്ചു. വലിയ സ്കോർ എന്ന സ്വപ്നം ഉപേക്ഷിച്ച അവരെ സൗത്താഫ്രിക്കയുടെ തന്നെ മുൻ താരം വാൻഡെർ മെർവും എഡ്‌വേഡ്‌സും തമ്മിൽ ഉള്ള കൂട്ടുകെട്ടാണ് അവരെ രക്ഷിച്ചത്. ഇരുവരും ആഫ്രിക്കൻ ബോളറുമാരെ തകർത്തടിച്ചു. . മെർവ് 29 മടങ്ങിയ ശേഷവും വമ്പനടികൾ തുടർന്ന് എഡ്‌വേഡ്സ് നേടിയ 78 റൺസും ആര്യൻ നേടിയ 9 പന്തിൽ 22 റൺസും ആയപ്പോൾ ടീം ആഗ്രഹിച്ചതിന് മുകളിൽ റൺ വന്നു. ഇതിൽ തന്നെ എഡ്‌വേഡ്‌സിന്റെ പ്രകടനം എടുത്ത് പറയണം.

ആഫ്രിക്കൻ ബോളറുമാരെ ആക്രമിച്ച് മുന്നേറിയ താരം ബുദ്ധിപരമായ രീതിയിലാണ് ഇന്നിംഗ്സ് കെട്ടിപൊക്കിയത് എന്നും പറയാം. പോയിന്റ് പട്ടികയിൽ സൗത്താഫ്രിക്ക ആദ്യ നാലിൽ തുടരുമ്പോൾ ഓറഞ്ച് പട എട്ടാം സ്ഥാനത്താണ്. മുന്നോട്ടുള്ള മത്സരങ്ങളിലും മൈക്കാവ് തുടരാൻ തന്നെ ആയിരിക്കും ടീം ശ്രമിക്കുക. “ഇത് ഞങ്ങൾക്ക് അങ്ങേയറ്റം അഭിമാന നിമിഷമാണ്,” കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട എഡ്വേർഡ്സ് പറഞ്ഞു. “വളരെ പ്രതീക്ഷകളോടെയാണ് ഞങ്ങൾ ഇവിടെയെത്തിയത്, ഞങ്ങൾക്ക് വളരെ നല്ല ടീമുണ്ട്. ഇനിയും മികച്ച പ്രകടനം തുടരും.” താരം പറഞ്ഞു.

“സെമിഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ഞങ്ങൾക്ക് ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ട്. അതിന് നിങ്ങൾ മുൻനിര ടീമുകളെ തോൽപ്പിക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്ക ഫേവറിറ്റുകളിൽ ഒന്നാണ്, ഞങ്ങളുടെ ആദ്യ വിജയം അവർക്ക് എതിരെ വന്നു. ഇനിയും പ്രമുഖ ടീമുകളെ തോൽപ്പിക്കും ”അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും ലോകകപ്പ് മത്സരങ്ങൾ വളരെ ആവേശകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. വെറും വാശിയും ടൂർണമെന്റിന് വന്നിട്ടുണ്ട്.

Latest Stories

കുറ്റപത്രത്തിലെ മൊഴികള്‍ പിപി ദിവ്യയ്ക്ക് അനുകൂലം; ബിനാമി ഇടപാടിനെ കുറിച്ച് പരാമര്‍ശിക്കാതെ കുറ്റപത്രം

ആ ടാഗ് വന്നതിന് ശേഷം എന്റെ സ്വസ്ഥത പോയി, അതുവരെ സേഫായിട്ട് നിന്ന ആളായിരുന്നു ഞാൻ: സുരേഷ് കൃഷ്ണ

ഉമ്മൻ ചാണ്ടിയുടെ ഫലകം കുപ്പത്തൊട്ടിയിൽ തള്ളി, പകരം മന്ത്രി റിയാസിന്റെ പേരിലാക്കി ക്രെഡിറ്റ്; പയ്യാമ്പലത്ത് കോൺഗ്രസ് പ്രതിഷേധം

മാനസികവും ശാരീരികവുമായ പോരാട്ടമായിരുന്നു, ദൃശ്യം 3 ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയതായി ജീത്തു ജോസഫ്

ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം; സ്മ‍‍ൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും, 12 വീടുകളുടെ താക്കോൽദാനം നടക്കും, കോട്ടയത്ത് ഗതാഗത ക്രമീകരണം

വന്ദേഭാരത് ട്രെയിനുകൾക്ക് സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്; 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും; ഇന്ന് സ്കൂൾ അധികൃതരുടെ മൊഴിയെടുക്കും

അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു