IPL 2025: സൂക്ഷിച്ചും കണ്ടും നിന്നാൽ കൊള്ളാം, അല്ലെങ്കിൽ അടുത്ത വർഷം നീ ലീഗ് കളിക്കില്ല; യുവതാരത്തിന് ഉപദേശവുമായി വീരേന്ദർ സെവാഗ്

ഐപിഎല്ലിൽ ഈ സീസണിൽ അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശി എളിമയോടും വിനയത്തോടും നിൽക്കണം എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് മുന്നറിയിപ്പ് നൽകി. ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി 14 വയസ്സുകാരൻ മാറിയിരുന്നു. ആദ്യ മത്സരത്തിൽ തന്നെ 34 റൺസ് നേടിയ അദ്ദേഹം അവിസ്മരണീയമായ അരങ്ങേറ്റം കുറിച്ചു. ഇന്നലെ 16 റൺസ് എടുത്ത താരം വീണ്ടും സ്പാർക്ക് കാണിച്ചിരുന്നു.

ക്രിക്ക്ബസിൽ സംസാരിക്കവെ, ഒന്നോ രണ്ടോ മത്സരങ്ങളിൽ പ്രശസ്തി നേടിയിട്ടും ഒന്നും ചെയ്യാത്ത നിരവധി കളിക്കാരെ താൻ കണ്ടിട്ടുണ്ടെന്ന് സെവാഗ് അവകാശപ്പെട്ടു. വിരാട് കോഹ്‌ലി ഐ‌പി‌എല്ലിന്റെ 18 സീസണുകളും കളിച്ചതിന്റെ ഉദാഹരണമായി, വൈഭവ് അത് അനുകരിക്കാൻ ശ്രമിക്കണമെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ പറഞ്ഞു.

“സൂര്യവംശി ഐ‌പി‌എല്ലിൽ 20 വർഷം എങ്കിലും കളിക്കാൻ നോക്കണം. വിരാട് കോഹ്‌ലിയെ നോക്കൂ, അദ്ദേഹം 19 വയസ്സുള്ളപ്പോൾ കളിക്കാൻ തുടങ്ങി, ഇപ്പോൾ അദ്ദേഹം 18 സീസണുകളും കളിച്ചു. അതാണ് വൈഭവവും അനുകരിക്കാൻ ശ്രമിക്കേണ്ടത്. പക്ഷേ, ഈ ഐ‌പി‌എല്ലിൽ കിട്ടിയ നേട്ടങ്ങളിൽ സന്തോഷിച്ച് കോടി കണക്കിന് രൂപ കണ്ട് അതിൽ മതിമറന്നാൽ അടുത്ത വർഷം നമുക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞേക്കില്ല,” സെവാഗ് കൂട്ടിച്ചേർത്തു.

ആർ‌സി‌ബിക്കെതിരായ മത്സരത്തിൽ സൂര്യവംശി 12 പന്തിൽ നിന്ന് 16 റൺസ് നേടിയപ്പോൾ അതിൽ 2 സിക്സറുകളും ഉൾപ്പെട്ടിരിക്കുന്നു. തുടക്കം മുതൽ ആക്രമിക്കാനും ഒരു പേടിയും ഇല്ലാതെ കളിക്കാനും ഇഷ്ടപെടുന്ന വൈഭവ് എന്തായാലും വാർത്തകളിൽ നിറഞ്ഞ് നിൽകുകയാണ്.

Latest Stories

'സോണിയക്കും രാഹുലിനുമെതിരെ തെളിവുകളുണ്ട്'; നാഷണൽ ഹെറാൾഡ് കേസിൽ കോടതിയിൽ ഇഡി

എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം..; മാളവികയ്ക്കും സംഗീതിനുമൊപ്പം മോഹന്‍ലാല്‍, 'ഹൃദയപൂര്‍വ്വം' ഫസ്റ്റ്‌ലുക്ക്

'അവിടെനിന്നും ഒരുപാട് സ്നേഹം ലഭിച്ചു, പാകിസ്ഥാൻ യാത്ര ഏറെ സ്നേഹം നിറഞ്ഞത്'; പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ജ്യോതി മൽഹോത്ര

IPL 2025: എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല, അവര്‍ ഒരുപാട് തവണ ആ പരീക്ഷണം നടത്തിക്കഴിഞ്ഞു, ഇതുപോലൊരു തോല്‍വി ടീം, വിമര്‍ശനവുമായി മുന്‍താരം

'വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു, പട്ടികജാതി വർഗക്കാരന്റെ തനതായ കലാരൂപം റാപ്പ് സംഗീതമാണോ? '; കെപി ശശികല

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകും

ദേശീയപാത തകർന്ന സംഭവം; നിർമ്മാണ കമ്പനിയിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം, അബിൻ വർക്കി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

സുചിത്രയും മക്കളുമില്ല, ഇത്തവണ ആഘോഷം ആന്റണിയുടെ കുടുംബത്തിനൊപ്പം; കേക്ക് മുറിച്ച് മോഹന്‍ലാല്‍, ചിത്രങ്ങള്‍

CSK UPDATES: തന്റെ ബുദ്ധി വിമാനമാണ് മിസ്റ്റർ ധോണി, ഇതിഹാസത്തിന്റെ തന്ത്രത്തെ കളിയാക്കി ഡെയ്ൽ സ്റ്റെയ്ൻ

ഇനി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; എ പ്രദീപ് കുമാർ ചുമതലയേറ്റു