ഇതൊക്കെ വൈറലാകാൻ നിമിഷങ്ങൾ പോരെ, സമ്മതിക്കണം കോഹ്ലി നിങ്ങളെ; ഇന്നലെ നെറ്റ്സിൽ കോഹ്ലി നോക്കിയത് അത് മാത്രം

ലോകകപ്പ് പോലെ വലിയൊരു ടൂർണമെന്റിന് തയ്യാറെടുക്കുമ്പോൾ വിരാട് കോഹ്‌ലിക്ക് വിശ്രമ ദിനമില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു മാസം മുമ്പാണ് കോലി ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത്. ആ കാലയളവിൽ താൻ “ബാറ്റ് എടുത്തിട്ടില്ല” എന്ന് അദ്ദേഹം സമ്മതിച്ചു. ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ അവിശ്വസനീയമായ 122 റൺസ് നേടി മൂന്ന് വർഷത്തെ സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ തന്റെ ഫോമിൽ തിരിച്ചെത്തുകയും ചെയ്തു.

അതിനുശേഷം മികച്ച ഫോമിലാണ് താരം. ഒരുപാട് മികച്ച ഇന്നിങ്‌സുകൾ താരം കളിച്ചു. കൂടുതൽ സമയം നെറ്റ്സിൽ ചിലവഴിച്ച കോഹ്ലി ഓസ്‌ട്രേലിയക്ക് എതിരെ ഇന്നലെ നടന്ന മത്സരശേഷവും നെറ്റ്സിലെ പരിശീലനം തുടർന്നു.

ഇന്നലെ നടന്ന മത്സരത്തിൽ 19 റൺസെടുത്ത കോഹ്ലി ഒരു ഷോട്ട് ബോളിലാണ് പുറത്തായത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. മത്സരം കഴിഞ്ഞ് നിമിഷങ്ങൾക്കകം, കോഹ്‌ലി ഗബ്ബയിലെ നെറ്റ്‌സിൽ പാകിസ്ഥാൻ ടീമിനൊപ്പം ചേർന്നു, അവിടെ അദ്ദേഹം 40 മിനിറ്റ് നീണ്ട പരിശീലന സെഷനിൽ ഏർപ്പെട്ടു.

കൂടുതലും ഷോർട് ബോളുകളാണ് താരം ഇന്നലെ നേരിട്ടത്. അപ്പുറത്തെ നെറ്റ്സിൽ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ എന്നിവരും പരിശീലനം നടത്തുന്നുണ്ടായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്തായാലും തന്റെ കഴിഞ്ഞ മത്സരത്തിലെ പിഴവ് എന്താണോ അതിൽ പരിഹാരം കാണാൻ ശ്രമിക്കുന്ന കോഹ്‌ലിയുടെ ആർജവം വൈറലാണ്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍