വെറുതെ അല്ല ഗതി പിടിക്കാത്തത്; പാക് പരിശീലനം കണ്ട് ചിരി അടക്കാനാവാതെ ക്രിക്കറ്റ് ലോകം

വർഷങ്ങളായി മോശം ഫീൽഡിങ്ങിന്റെ പേരിൽ എന്നും പരിഹാസപ്പേടുകയാണ് പാകിസ്ഥാൻ ടീം. ഒട്ടുമിക്ക മത്സരങ്ങളിലും ടീമിൽ ആരെങ്കിലും ഒക്കെ മണ്ടത്തരങ്ങൾ കാണിക്കാറുണ്ട്. അതിന്റെ പേരിൽ ഒരുപാട് പേർ വിമർശിക്കാറുമുണ്ട്. ഇപ്പോഴിതാ വെറുതെ അല്ല ഫീൽഡിങ്ങിൽ രക്ഷപെടാത്തത് എന്നതലത്തിലുള്ള വീഡിയോ പുറത്തു വന്നിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ഇതാണ് ഇപ്പോൾ തരംഗം. പാക് പരിശീലകർ താരങ്ങളെ കിടക്ക ഉപയോഗിച്ച് ഡൈവ് ചെയ്യ്തു പ്രാക്ടീസ് ചെയ്യിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. ബോൾ ത്രോ ചെയ്യുമ്പോൾ ഓരോ താരങ്ങൾ വീതം കിടക്കയിലോട്ട് ഡൈവ് ചെയ്യണം, ഇതായിരുന്നു അവരുടെ പരിശീലന രീതി.

പാകിസ്ഥാൻ മാധ്യമ പ്രവർത്തകൻ ഫരീദ് ഖാൻ ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യുസീലൻഡ്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകൾ ഇത് പോലെ ആണോ പരിശീലനം നടത്തുന്നത് എന്ന കുറിപ്പ് വെച്ചായിരുന്നു ഇത് പങ്ക് വെച്ചത്.

ഈ കഴിഞ്ഞ ഐസിസി ടി-20 ടൂർണമെന്റിൽ പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിലെ പുറത്തായിരുന്നു. ബാറ്റിംഗ് ആയാലും ബോളിങ് ആയാലും ഫീൽഡിങ് ആയാലും എല്ലാം കൊണ്ടും ടീം മോശം പ്രകടനം തന്നെ ആയിരുന്നു കാഴ്ച വെച്ചത്. പാകിസ്ഥാൻ ടീമിൽ പലരും പരസ്പരം ഭിന്നതയിലാണ് എന്ന അഭ്യൂഹം നേരത്തെ തന്നെ വന്നിരുന്നു. ക്യാപ്റ്റൻ ബാബർ അസമും വൈസ് ക്യാപ്റ്റൻ ഷഹീൻ അഫ്രീദിയും തമ്മിൽ അത്ര നല്ല ചേർച്ചയിലല്ല എന്ന് വാർത്ത നേരത്തെ പരന്നിട്ടുണ്ട്.

കഴിഞ്ഞ വർഷം നടന്ന ഐസിസി വേൾഡ് കപ്പിൽ പാകിസ്താന് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ല. തുടർന്ന് ബാബർ ആസാമിന്‌ ക്യാപ്റ്റൻ സ്ഥാനം വരെ നഷ്ടമായിരുന്നു. ഇത്തവണത്തെ ടി-20 ടൂർണ്ണമെന്റിലും ടീമിന് വിചാരിച്ച പോലെ കളിക്കാൻ സാധിച്ചില്ല. ടീമിൽ ഉടനെ ഒരു അഴിച്ച് പണിക്കുള്ള എല്ലാ സാധ്യതകളും നിലനില്കുനുണ്ട്. ക്യാപ്റ്റനായി ബാബർ ആസാം തന്നെ തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല. അടുത്ത മാസം ബംഗ്ലാദേശുമായിട്ടുള്ള ടെസ്റ്റ് സീരിസിന്റെ തയ്യാറെടുപ്പിലാണ് പാകിസ്ഥാൻ ഇപ്പോൾ.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ