MI VS LSG: ടീം തോറ്റാലും സാരമില്ല നിനകെട്ടുള്ള സിക്സ് ഞാൻ ആഘോഷിക്കും; ജസ്പ്രീത് ബുംറയെ അമ്പരപ്പിച്ച് രവി ബിഷ്‌ണോയി

ഐപിഎലിൽ ഇപ്പോൾ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്സിനു 54 റൺസിന്റെ തോൽവി. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചു. എന്നാൽ മത്സരത്തിനിടയിൽ രസകരമായ സംഭവവികാസങ്ങൾക്കാണ് ആരാധകർ സാക്ഷിയായത്.

ജസ്പ്രീത് ബുംറയുടെ അവസാന ഓവറിലെ അവസാന പന്തിൽ സിക്സ് അടിച്ച് ആഘോഷമാക്കിയിരിക്കുകയാണ് ലക്‌നൗ താരം രവി ബിഷ്‌ണോയി. നാളുകൾ ഏറെയായി ആരും ബുംറയുടെ പന്തിൽ സിക്സർ അടിക്കാറില്ലായിരുന്നു. എന്നാൽ ബിഷ്‌ണോയി അത് തിരുത്തി. താരത്തിന്റെ സിക്സർ കണ്ട് അത്ഭുതത്തോടെ നോക്കി നിന്ന ക്യാപ്റ്റൻ റിഷബ് പന്തിനേയും കാണാമായിരുന്നു.

മത്സരത്തിൽ പൂര്ണാധിപത്യത്തിൽ നിന്നത് മുംബൈ ഇന്ത്യൻസായിരുന്നു. ബാറ്റിംഗിൽ റയാൻ റെക്കിൾട്ടൻ 32 പന്തിൽ 6 ഫോറും 2 സിക്സറുമടക്കം 58 റൺസ് നേടി. ബോളിങ്ങിൽ ആകട്ടെ ലക്‌നൗവിനെതിരെ ജസ്പ്രീത് ബുംറ നാല് വിക്കറ്റുകളും, ട്രെന്റ് ബോൾട്ട് മൂന്നു വിക്കറ്റുകളും, വില്ല് ജാക്‌സ് രണ്ട് വിക്കറ്റുകളും കോർബിൻ ബോഷ് ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം