Ipl

ഒരു മത്സരം ഫിനിഷ് ചെയ്ത് മടങ്ങുന്ന കോഹ്‌ലിയിലേക്കുള്ള യാത്രയായി ഇതിനെ കാണാം

അമൽ ഓച്ചിറ

ഗുജറാത്ത്‌ നായകൻ ഹാർദിക് പാണ്ട്യയുടെ ഒരു പന്ത് ഇൻസൈട് എഡ്ജ് ആയി ഓഫ് സ്റ്റമ്പിനെ ഉരുമ്മി ബൗണ്ടറിയിലേക്ക് പായുമ്പോൾ ആർത്തലക്കുന്നൊരു ബാറ്റ്സ്മാനെ വീക്ഷിക്കുകയാണ് വാങ്കടെ. ക്രിക്കറ്റ്‌ മൈതാനങ്ങളെ തന്റെ ഇംഗ്ലീഷ് വില്ലോ കൊണ്ട് ആർത്തലക്കാൻ വിടുന്ന, ഒരിക്കലും മടുക്കാത്ത കാഴ്ചയെ ആസ്വദിക്കാൻ ക്രിക്കറ്റ്‌ ലോകം കണ്ണ് നട്ട് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായെന്ന് ആരെക്കാളും ബോധ്യമുള്ള പരാജയങ്ങളിൽ അങ്ങേയറ്റം നിരാശനാകുന്ന വിരാട് കോഹ്ലി.

കഴിഞ്ഞ ദിവസങ്ങളിൽ നിർഭാഗ്യം കൊണ്ടെന്ന പോലെ തന്റെ പിഴവുകളിൽ നേരിടുന്ന ആദ്യ പന്തിൽ മടങ്ങുന്ന നിസ്സഹായന്റെ പുഞ്ചിരി മൈതാനത്തിന് സമ്മാനിച്ചു പോകുന്ന, ആകാശത്തേക്ക് ഇരു കരങ്ങളും ഉയർത്തി നിരാശയോടെ മടങ്ങുന്ന വിരാട് കോഹ്ലി നൊമ്പരപെടുത്താത്ത ക്രിക്കറ്റ്‌ ആരാധകരേയുണ്ടാവില്ല.

അവർക്ക് വേണ്ടി അയാളിതാ ഒന്നും അവസാനിച്ചിട്ടില്ലെന്നും തന്റെ നാക്കിനെയയും ബാറ്റിനെയും ഒരുപാട് കാലമൊന്നും നിശബ്ദനാക്കാനാവില്ലെന്നും ക്രിക്കറ്റ്‌ മൈതാനങ്ങളെ ബോധ്യപ്പെടുത്തുന്നു. റാഷിദ്‌ ഖാനെ അയാൾ തന്റെ ബോട്ടം ഹാൻഡിൽ ബൗണ്ടറിക്ക്‌ മുകളിലൂടെ പായിക്കുമ്പോഴും കവറിന് മുകളിലൂടെ ബൗണ്ടറിയിലേക്ക് പന്തിനെ പായിക്കുന്ന തന്റെ സിഗ്നേച്ചർ ഷോട്ട് പ്രദർശനത്തിന് വെക്കുമ്പോഴും ആ പഴയ വിരാട് കോഹ്ലിയെ നഷ്ടപ്പെട്ടിട്ടില്ല എന്നയാൾ അയാളെ തന്നെ ബോധ്യപ്പെടുത്തുകയാണ്.

മൂന്ന് വർഷം മുന്നേ വാങ്കടെയിൽ വില്യംസിനെയും വെസ്റ്റ് ഇൻഡീസിനെയും ചാരമാക്കിയ വിരാട് കോഹ്ലിയെ ഓർമപ്പെടുത്തുകയാണ്. റാഷിദ്‌ ഖാന് മുന്നിൽ കീഴടങ്ങി മടങ്ങുമ്പോൾ എത്ര കാലത്തെ ഭാരമാണ് താൻ ഇറക്കി വെച്ചതെന്ന ഭാവത്തോടെ മടങ്ങുന്ന കോഹ്ലിയെ അല്ല ഞങ്ങൾ പ്രതീക്ഷിക്കുന്നത്. റൺമല കീഴടക്കി പുറത്താകുമ്പോഴും നിരാശനാകുന്ന, മത്സരം ഫിനിഷ് ചെയ്ത് മാത്രം മടങ്ങുന്ന കിംഗ് കോഹ്ലിയാണ് ഞങ്ങളുടെ മനസിൽ ആ പഴയ കാലത്തേക്കുള്ള, ക്രിക്കറ്റ്‌ മൈതാനങ്ങളുടെ ഉന്മാദിയായ കാമുകൻ വിരാട് കോഹ്ലിയിലേക്കുള്ള യാത്രയുടെ തുടക്കമാണ് ഇതെന്ന് വിശ്വസിക്കുകയാണ് പ്രീയ വിരാട് ഞങ്ങൾ.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു