ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിൽ പാകിസ്താനെ ഫൈനലിൽ തോല്പിച്ച് താങ്കളുടെ ഒൻപതാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ടൂർണമെന്റിൽ ഉടനീളം ബാറ്റിംഗിൽ തകർപ്പൻ പ്രകടനം വെച്ച താരങ്ങളാണ് അഭിഷേക് ശർമ്മ, തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബൈ എന്നിവർ. ഇതോടെ പുതിയ ടി 20 റാങ്കിങ്ങിൽ വമ്പൻ കുതിപ്പാണ് താരങ്ങൾ നടത്തിയത്.
ഇന്ത്യയുടെ തകർപ്പൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് അഭിഷേക് ശർമ. 200 സ്ട്രൈക്ക് റേറ്റിൽ 314 റൺസാണ് ടൂർണമെന്റിലെ ഏഴ് മത്സരങ്ങളിൽ നിന്ന് യുവ ഓപ്പണർ അടിച്ചെടുത്തത്. പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയതും അഭിഷേക് തന്നെ.
ടൂർണമെന്റിൽ ബാറ്റുകൊണ്ട് വെടിക്കെട്ട് പ്രകടനം നടത്തിയതിന് പിന്നാലെ ഐസിസി ടി20 ബാറ്റർമാരുടെ റാങ്കിങ്ങിലും ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അഭിഷേക് ശർമ. ഐസിസി ടി20 റാങ്കിങ്ങിൽ നിലവിൽ 926 റേറ്റിംഗ് പോയിന്റുകളാണ് താരത്തിനുള്ളത്. ഏകദിനത്തിൽ വിവിയൻ റിച്ചാർഡ്‌സിനും ടെസ്റ്റിൽ ഡോൺ ബ്രാഡ്മാനുമാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതൽ റേറ്റിങ് പോയിന്റുള്ളത്.
ടെസ്റ്റിൽ 961 പോയിന്റുമായി ബ്രാഡ്മാൻ ഒന്നാമതെത്തിയപ്പോൾ. വിവിയൻ റിച്ചാർ്ഡ്‌സാണ് ഏകദിനത്തിൽ ഒന്നാമതുള്ളത്. 935 പോയിന്റാണ് ഏകദിനത്തിലെ ടോപ് റേറ്റിങ് പോയിന്റ്.