MI VS SRH: 'ഉണ്ട ചോറിന് നന്ദി കാണിച്ചു', ഔട്ട് അല്ലാതിരുന്നിട്ടും ഡ്രസിങ് റൂമിലേക്ക് മടങ്ങി ഇഷാന്‍ കിഷന്‍, ഇവനിത് എന്ത് പറ്റിയെന്ന് ആരാധകര്‍, അഭിനന്ദിച്ച് മുംബൈ ടീം

മുംബൈ ഇന്ത്യന്‍സിനെതിരെ ഇന്നത്തെ മത്സരത്തില്‍ ബാറ്റിങ്ങില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌. പവര്‍പ്ലേ അവസാനിക്കുന്നതിന് മുന്‍പേ തന്നെ പ്രധാന ബാറ്റര്‍മാരെയെല്ലാം അവര്‍ക്ക് നഷ്ടമായിരുന്നു. കൂട്ടത്തില്‍ ഇഷാന്‍ കിഷന്റെ വിക്കറ്റാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചത്. ദീപക് ചാഹറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കല്‍ട്ടന്‍ പിടിച്ചാണ് ഇഷാന്‍ പുറത്തായത്. കിഷന്റെ ബാറ്റില്‍ തട്ടിയാണ് പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയതെന്ന് വിചാരിച്ചായിരുന്നു അംപയര്‍ ഔട്ട് വിളിച്ചത്.

എന്നാല്‍ റിപ്ലൈയില്‍ പന്ത് കിഷന്റെ ബാറ്റില്‍ തട്ടിയില്ലെന്ന് ശരിക്കും കാണാമായിരുന്നു. എന്നാല്‍ അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്യാന്‍ നില്‍ക്കാതെ കിഷന്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. റിവ്യൂ എടുക്കാതെ മടങ്ങിയ കിഷനെ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ അടക്കമുളളവര്‍ അഭിനന്ദിക്കുകയുമുണ്ടായി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

ഇഷാന്‍ കിഷന് പുറമെ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരും ഇന്ന് ഹൈദരാബാദിന് വേണ്ടി നിരാശപ്പെടുത്തി. കൂട്ടത്തില്‍ ഹെന്റിച്ച് ക്ലാസന്റെ ഇന്നിങ്‌സിലാണ് സണ്‍റൈസേഴ്‌സ് അല്‍പമെങ്കിലും ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 44 പന്തുകളില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 71 റണ്‍സെടുത്താണ് ക്ലാസന്‍ പുറത്തായത്. അഭിനവ് മനോഹറും 43 റണ്‍സെടുത്ത് ടീം ടോട്ടലിലേക്ക് കാര്യമായ സംഭാവന നല്‍കി. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 143 റണ്‍സാണ് ഇന്ന് ഹൈദരാബാദ് മുംബൈക്കെതിരെ നേടിയത്.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു