ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

ന്യുസിലാൻഡിനെതിരെ നടന്ന രണ്ടാം ടി 20 യിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ മിന്നും ജയം. നായകനായ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ശിവം ദുബൈ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത കീവിസ് 208 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 15.2 പന്തിൽ ഇന്ത്യ സ്കോർ മറികടന്നു.

മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് ഇഷാൻ കിഷനാണ്. 32 പന്തിൽ 11 ഫോറും 4 സിക്‌സും അടക്കം 76 റൺസാണ് താരം അടിച്ചെടുത്തത്. കൂടാതെ ഇന്ത്യക്ക് വേണ്ടി നായകൻ സൂര്യകുമാർ യാദവ് രാജകീയ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. 37 പന്തിൽ 4 സിക്‌സും 9 ഫോറും അടക്കം 82* റൺസാണ് താരം നേടിയത്.

സൂര്യയ്ക്ക് കൂട്ടായി 18 പന്തുകളിൽ ഒരു ഫോറും 3 സിക്‌സും അടക്കം 36* റൺസുമായി ശിവം ദുബൈയും തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. മത്സരത്തിനിടയിൽ വെച്ച് ഇഷാൻ കിഷന്റെ പ്രവർത്തിയിൽ ദേഷ്യം വന്നിരുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സൂര്യകുമാർ.

‘ഉച്ചഭക്ഷണത്തിന് എന്താണ് കഴിച്ചതെന്നോ മത്സരത്തിന് മുമ്പ് ഇഷാൻ എന്ത് പ്രീ-വർക്കൗട്ട് കഴിച്ചുവെന്നോ എനിക്കറിയില്ല. പക്ഷേ രണ്ട് വിക്കറ്റിന് ആറ് റൺസെന്ന നിലയിൽ ടീം നിൽക്കുമ്പോൾ ക്രീസിലെത്തി മറ്റാരും ഇത്തരത്തിൽ‌ ബാറ്റുചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. പവർപ്ലേയിൽ എനിക്ക് സ്ട്രൈക്ക് നൽകാത്തതിൽ എനിക്ക് ദേഷ്യം വന്നിരുന്നു, പക്ഷേ അത് കുഴപ്പമില്ല. എനിക്ക് ഇനിയും സമയം ലഭിക്കുമെന്നും റൺസ് നേടാൻ കഴിയുമെന്നും എനിക്കറിയാമായിരുന്നു’ സൂര്യകുമാർ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ