ഐപിഎല്‍ 2024ന് വിരാട് കോഹ്‌ലി തയ്യാറല്ലേ?, വിലയിരുത്തലുമായി സാബ കരീം

ഐപിഎല്‍ 2024-നുള്ള വിരാട് കോഹ്‌ലിയുടെ സന്നദ്ധതയെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യന്‍ മുന്‍ താരം സബ കരിം. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ വിരാട് കോഹ്‌ലി പൂര്‍ണ സജ്ജനായിരിക്കുമെന്ന് സബാ കരിം പറഞ്ഞു.

കഴിഞ്ഞ ഐപിഎല്‍ എഡിഷനുശേഷം ടി20 ഫോര്‍മാറ്റില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് വിരാട് കോഹ്‌ലി കളിച്ചത്. കോഹ്‌ലി ഈ വര്‍ഷം ജനുവരിയില്‍ അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ ആദ്യ ടി20 നഷ്ടപ്പെടുത്തി. അവസാന രണ്ട് മത്സരങ്ങളില്‍ ടീമിലേക്ക് മടങ്ങിയെത്തിയ താരം 29 റണ്‍സും ഒരു ഡക്ക് സ്‌കോറും രേഖപ്പെടുത്തി.

നിലവില്‍ കോഹ്‌ലി തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെത്തുടര്‍ന്ന് കളത്തിന് പുറത്താണ്. ഇതിനാല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര താരത്തിന് നഷ്ടമായി. ഈ വര്‍ഷത്തെ ടി20 ടൂര്‍ണമെന്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (ആര്‍സിബി) ഫ്രാഞ്ചൈസിയെ പ്രതിനിധീകരിച്ചാവും കളത്തിലേക്ക് മടങ്ങിയെത്തുക.

ഇത്തരത്തിലുള്ള വെല്ലുവിളികള്‍ക്ക് അദ്ദേഹം എപ്പോഴും തയ്യാറാണെന്ന് എനിക്ക് തോന്നുന്നു. അന്താരാഷ്ട്ര തലത്തിലുള്ള പല കളിക്കാരും ഇത്തരത്തിലുള്ള വെല്ലുവിളി ആസ്വദിക്കുന്നു. വിരാട് കോഹ്ലി ആ കളിക്കാരിലൊരാളാണ്. അദ്ദേഹം വളരെക്കാലമായി ടി20 ക്രിക്കറ്റ് കളിച്ചിട്ടില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ഇത്രയും വലിയ പ്ലാറ്റ്‌ഫോം ലഭിക്കുമ്പോള്‍, മാച്ച് വിന്നിംഗ് നാക്കുകള്‍ കളിക്കാന്‍ അദ്ദേഹം എപ്പോഴും തയ്യാറാണ്- സാബ കരിം പറഞ്ഞു.

Latest Stories

ട്രംപ് VS മസ്‌ക്: സ്‌പേസ് എക്‌സുമായുള്ള ഹൈപ്പര്‍ സോണിക് റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ് വ്യോമസേന; പഴയ 'മുട്ട ശപഥം' തന്നെ ഇക്കുറിയും പ്രശ്‌നം

അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ; കീഴ് കോടതി വിധി ശരിവെച്ച് അപ്പീൽ കോടതി

1600 കോടി ബജറ്റിൽ രാമായണ, ബ്രഹ്മാണ്ഡ ചിത്രത്തിനായി രൺബീറും യഷും വാങ്ങുന്ന പ്രതിഫലം പുറത്ത്, സായി പല്ലവിക്കും റെക്കോഡ് തുക

ഗുജറാത്തിൽ പാലം തകർന്നു, വാഹനങ്ങൾ നദിയിലേക്ക് വീണു; ഒമ്പത് മരണം - വീഡിയോ

കേരളത്തില്‍ മികച്ച ചികിത്സാസൗകര്യം ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് ഇവിടെ ചികിത്സ തേടുമായിരുന്നില്ലേ; മന്ത്രി സജി ചെറിയാന്‍ പറഞ്ഞതാണ് സത്യമെന്ന് കെപിസിസി പ്രസിഡന്റ്

രാജസ്ഥാനില്‍ വ്യോമസേന യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് ഉള്‍പ്പെടെ രണ്ട് മരണം

'എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം, അതിനപ്പുറത്തേക്ക് മറ്റ് നിക്ഷിപ്ത താല്‍പര്യമില്ല'; കീം പരീക്ഷ ഫലം റദ്ദാക്കിയ ഹൈക്കോടതി നടപടിയിൽ ആർ ബിന്ദു

ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനമോ? യുഡിഎഫിൽ തന്നെ കൂടുതൽ പേർ പിന്തുണക്കുന്നവെന്ന സർവേ പങ്കുവച്ച് ശശി തരൂർ

'വി മുരളീധരന് ജ്യോതി മൽഹോത്രയെ അറിയാം, ആയമ്മ 2023 ൽ തന്നെ കേരളത്തിൽ എത്തിയിട്ടുണ്ട്'; സന്ദീപ് വാര്യർ

'കേരള സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസം, ആഭാസ സമരത്തിന് പൊലീസും സർക്കാരും കൂട്ട് നിന്നു'; വി ഡി സതീശൻ