ഇവനാണോ കോഹ്‌ലിക്ക് മുന്നിൽ എന്ന് പറഞ്ഞത്, റോഡ് പിച്ചിൽ പോലും ഗതി പിടിക്കാതെ ബാബർ അസം; വിമർശനം ശക്തം

നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റിന് മോശമായ സമയമാണ് ഉള്ളത്. ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ തകർന്നടിയുകയാണ് പാകിസ്ഥാൻ പട. വിരാട് കൊഹ്‍ലിയെക്കാൾ കേമനെന്ന് പലരും വിധി എഴുതിയ താരമായിരുന്നു ബാബർ അസം. എന്നാൽ ഇപ്പോഴുള്ള താരത്തിന്റെ അവസ്ഥയിൽ നിരാശരായിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ആദ്യ ഇന്നിങ്സിൽ താരം 30 റൺസും രണ്ടാം ഇന്നിങ്സിൽ 5 റൺസും മാത്രമാണ് ടീമിനായി നേടിയിരിക്കുന്നത്.

ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 556 റൺസ് നേടി ഓൾ ഔട്ട് ആയി. എന്നാൽ ബോളിങ് യൂണിറ്റിന് മികച്ച പ്രകടനം നടത്താൻ സാധിക്കാത്തത് കൊണ്ട് ഇംഗ്ലണ്ട് മറുപടി ബാറ്റിംഗിൽ 823 റൺസ് നേടി ആദ്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. അവസാന ഇന്നിങ്സിന് ഇറങ്ങിയ പാകിസ്ഥാൻ 278 റൺസ് പുറകിൽ എന്നാ നിലയിലായിരുന്നു.

നിലവിൽ പാകിസ്ഥാൻ 49 റൺസിന് അവരുടെ നാല് വിക്കറ്റുകളും ഇംഗ്ലണ്ട് ബോളർമാർ വീഴ്ത്തി. നാളെയാണ് ടെസ്റ്റ് മത്സരത്തിലെ അവസാന ദിവസം. സമനില പിടിക്കാൻ പോലും ഇനി പാകിസ്ഥാൻ താരങ്ങൾക്ക് സാധിക്കില്ല. പ്രധാന താരങ്ങളായ സായിമ്മ് അയൂബ് 25 റൺസ്, ക്യാപ്റ്റൻ ഷാൻ മസൂദ് 11 റൺസ്, ബാബർ അസം 5 റൺസ്, അബ്ദുല്ല ഷഫീഖ് പൂജ്യം എന്നിവരാണ് പുറത്തായിരിക്കുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇതോടെ പാകിസ്ഥാൻ പുറത്താകുമെന്ന കാര്യത്തിൽ ഏകദേശം ഉറപ്പായി കഴിഞ്ഞു. ടി-20 ഫോർമാറ്റിലും, ഏകദിന ഫോർമാറ്റിലും ടീം മോശമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഒരു അഴിച്ച് പണിയുടെ ആവശ്യം ഉണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഈ പരമ്പരയോടെ അതിനുള്ള തീരുമാനം ഉണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ