IPL 2025: ഗില്ലും രോഹിതുമില്ല, ഐപിഎലിലെ എറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍, ആ സൂപ്പര്‍താരത്തിനും ടീമില്‍ സ്ഥാനമില്ല

ഐപിഎല്‍ 2025 സീസണിലെ ടീം ഓഫ് ദ ടൂര്‍ണമെന്റ് തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഐപിഎലിലെ നിയമം അനുസരിച്ച് ഏഴ് ഇന്ത്യന്‍ താരങ്ങളെയും നാല് ഓവര്‍സീസ് പ്ലെയേഴ്‌സിനെയും ഒരു ഇംപാക്ട് പ്ലെയറിനെയുമാണ് പത്താന്‍ തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശുഭ്മാന്‍ ഗില്‍, മിച്ചല്‍ മാര്‍ഷ്, കുല്‍ദീപ് യാദവ് തുടങ്ങിയ താരങ്ങള്‍ക്ക് ഇര്‍ഫാന്‍ പത്താന്റെ ടീമില്‍ സ്ഥാനമില്ല. സായി സുദര്‍ശനും വിരാട് കോഹ്ലിയുമാണ് പത്താന്റെ ടീമിലെ ഓപ്പണര്‍മാര്‍. ജോസ് ബട്‌ലറാണ് ടീമിലെ മൂന്നാമന്‍. ഇത്തവണ ഐപിഎലിലെ ഓറഞ്ച് ക്യാപ്പ് നേടിയത് സായി സുദര്‍ശനായിരുന്നു.

15 കളികളില്‍ നിന്നായി 759 റണ്‍സാണ് സുദര്‍ശന്‍ ഈ സീസണില്‍ അടിച്ചുകൂട്ടിയത്. ആറ് അര്‍ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെയായിരുന്നു ഈ നേട്ടം. 15 കളികളില്‍ നിന്നായി 657 റണ്‍സാണ് വിരാട് കോഹ്ലി നേടിയത്. ശ്രേയസ് അയ്യരാണ്‌ ടീമിലെ നാലാമന്‍. പഞ്ചാബ് കിങ്‌സിനായി ക്യാപ്റ്റനെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനമാണ് ശ്രേയസ് ഈ സീസണില്‍ കാഴ്ചവച്ചത്. ഇര്‍ഫാന്‍ പത്താന്റെ ടീമിലെ അഞ്ചാമന്‍ സൂര്യകുമാര്‍ യാദവാണ്‌. ഈ സീസണില്‍ എറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് സൂര്യ.

717 റണ്‍സാണ് ഈ വര്‍ഷം മുംബൈ ഇന്ത്യന്‍സിനായി സൂര്യകുമാര്‍ നേടിയത്. ഹെന്റിച്ച് ക്ലാസനും നമന്‍ ദീറുമാണ് പത്താന്റെ ടീമിലെ ഫിനിഷര്‍മാര്‍. എന്നാല്‍ ജിതേഷ് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ടിം ഡേവിഡ്, കെഎല്‍ രാഹുല്‍ തുടങ്ങിയവര്‍ പത്താന്റൈ ടീമില്‍ ഉള്‍പ്പെട്ടില്ല. ക്രുണാല്‍ പാണ്ഡ്യയാണ് ടീമിലെ ഓള്‍റൗണ്ടര്‍.ഈ സീസണില്‍ 15 കളികളില്‍ നിന്നായി 17 വിക്കറ്റും 109 റണ്‍സുമാണ് ക്രുണാല്‍ നേടിയത്. നൂര്‍ അഹമ്മദാണ് ടീമിലെ മറ്റൊരു സ്പിന്നര്‍. ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ജോഷ് ഹേസല്‍വുഡ് തുടങ്ങിയവരാണ് പത്താന്റെ ടീമിലെ പേസര്‍മാര്‍.

ഇര്‍ഫാന്‍ പത്താന്റെ ഐപിഎല്‍ 2025 ടീം ഓഫ് ദ ടൂര്‍ണമെന്റ്: വിരാട് കോഹ്ലി, സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹെന്റിച്ച് ക്ലാസന്‍, നമന്‍ ധീര്‍, ക്രുണാല്‍ പാണ്ഡ്യ, നൂര്‍ അഹമ്മദ്, ജസ്പ്രീത് ബുംറ, ജോഷ് ഹേസല്‍വുഡ്‌.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ