IPL MEMORIES: കൈയും കാലും മുഖവും എല്ലാം കെട്ടി ആ വിദേശ താരങ്ങൾ എന്നെ ഉപദ്രവിച്ചു, മദ്യപിച്ച ശേഷം എന്നെ അവർ ഉപേക്ഷിച്ചു; ഇന്ത്യൻ സൂപ്പർതാരം ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ

ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ‌പി‌എല്ലിൽ) മുംബൈ ഇന്ത്യൻസിനൊപ്പമുണ്ടായിരുന്നപ്പോൾ ഉണ്ടായ അനുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. 2011 ൽ സ്വന്തം സഹതാരങ്ങൾ തന്നെ ഉപദ്രവിച്ച സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നുകയാണ്.

മുമ്പ് ആർ‌സി‌ബി പോഡ്‌കാസ്റ്റിൽ സംസാരിക്കുമ്പോൾ, മുംബൈ ഇന്ത്യൻസ് സഹതാരങ്ങളായ ആൻഡ്രൂ സൈമണ്ട്സും ജെയിംസ് ഫ്രാങ്ക്ലിനും ഒരിക്കൽ തന്നെ കെട്ടിയിട്ട് വായിൽ ടേപ്പ് ഒട്ടിച്ച് രാത്രി മുഴുവൻ മുറിയിൽ കിടത്തിയെന്ന് യുസ്‌വേന്ദ്ര ചാഹൽ പറഞ്ഞിരുന്നു.

“2011-ൽ ചെന്നൈയിലെ ഒരു ഹോട്ടലിൽ ചാമ്പ്യൻസ് ലീഗ് ഞങ്ങൾ നേടിയതിന് ശേഷമായിരുന്നു ഇത്. അവൻ [ആൻഡ്രൂ സൈമണ്ട്സ്] ധാരാളം ‘മദ്യം’ കുടിച്ചിരുന്നു. ഞാൻ മാത്രമാണ് അപ്പോൾ അവിടെ ഉണ്ടായിരുന്നത്. ജെയിംസ് ഫ്രാങ്ക്ലിനും സൈമണ്ട്സും എന്റെ കൈകളും കാലുകളും കെട്ടി, ‘എന്റെ കെട്ടഴിക്കുക ‘ എന്ന് ഞാൻ പറഞ്ഞു. അവർ ആകട്ടെ വളരെ രസകരമായ ഒരു മാനസികാവസ്ഥയിലായിരുന്നു, എന്റെ വായിൽ ടേപ്പ് ഒട്ടിച്ചു, അവിടെ എന്നെ വിട്ടിട്ട് അവർ പോയി. പിറ്റേന്ന് രാവിലെ മുറി വൃത്തിയാക്കാൻ വന്ന ആളാണ് എന്നെ രക്ഷപെടുത്തിയത്.”

സൈമണ്ട്സും ഫ്രാങ്ക്ലിനും തന്നോട് ക്ഷമ ചോദിച്ചോ എന്ന് പറഞ്ഞപ്പോൾ അവർക്ക് ഇങ്ങനെയൊക്കെ സംഭവിച്ചോ എന്ന് പോലും ഓർമ്മ ഇല്ലാത്ത രീതിയിലാണ് പെരുമാറിയതെന്നാണ് ചാഹൽ പറഞ്ഞത്. അതേസമയം മെഗാ ലേലത്തിൽ 18 കോടി രൂപയ്ക്ക് ഫ്രാഞ്ചൈസി പഞ്ചാബ് കിംഗ്‌സിന് വേണ്ടി യുസ്‌വേന്ദ്ര ചാഹൽ കളിക്കും. 205 വിക്കറ്റുകളുമായി ലീഗിലെ ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരനാണ് അദ്ദേഹം.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”