ഐപിഎൽ ഇപ്പോൾ ബിസ്സിനസ്സായി മാറിയിരിക്കുന്നു, സിക്സിനും ഫോറിനും വേണ്ടി അവർ പിച്ച് ബാറ്റ്‌സ്മാന്മാർക്ക് അനുകൂലമാക്കും, ബോളർമാർക്ക് യാതൊരു വിലയുമില്ല: മുത്തയ്യ മുരളീധരൻ

ഐപിഎലിൽ നടക്കുന്നത് സ്പോൺസർമാരുടെ ഹീനമായ ബിസിനെസ്സ് ആണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ശ്രീലങ്കൻ താരവും ഐപിഎൽ സൺ റൈസേഴ്‌സ് പരിശീലകനുമായ മുത്തയ്യ മുരളീധരൻ. ഇന്ന് നടക്കുന്ന മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനേ നേരിടും. അതിനു മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിലാണ് മുരളീധരൻ ഈ കാര്യം വെളിപ്പെടുത്തിയത്.

‘ഐപിഎൽ ഇപ്പോൾ കച്ചവടമാണ്. ഇവർ ക്രിക്കറ്റിനെ വളർത്താനല്ല ചെയ്യുന്നത്. സ്പോൺസർമാർക്ക് ഒരിക്കലും ലോ സ്‌കോറുകൾ അല്ല വേണ്ടത്. അവർക്ക് എന്റർടൈൻമെന്റാണ് വേണ്ടത്. അതുകൊണ്ട് പിച്ച് ബാറ്റ്‌സ്മാന്മാർക്ക് അനുകൂലമാക്കും വിധമാണ് ക്രമീകരിക്കുന്നത്. ബോളർമാർക്ക് അവിടെ യാതൊരു വിലയുമില്ല. പിച്ചുകൾ ഫ്ലാറ്റ് ആകുമ്പോൾ എനിക്ക് പോലും വൈഭവ് സൂര്യവൻഷിക്കെതിരെ ബോൾ ചെയ്യാൻ സാധിക്കില്ല’ മുത്തയ്യ മുരളീധരൻ പറഞ്ഞു.

പോയിന്റ് പട്ടികയിൽ പഞ്ചാബ് കിങ്‌സ് 13 പോയിന്റും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 12 പോയിന്റും ഗുജറാത്ത് 10 പോയിന്റുമായി പ്ലേയ്‌ ഓഫിലേക്ക് അടുക്കാനുള്ള ശ്രമത്തിലാണ്. തുടർവിജയങ്ങൾ നൽകിയ പുതിയ പ്രതീക്ഷയിലാണ് കൊൽക്കത്ത.

വെടിക്കെട്ട് ബാറ്റിങ്ങാണ് സണ്‍റൈസേഴ്‌സിന്റെ കരുത്ത്. സുനില്‍ നരൈനും വരുണ്‍ ചക്രവര്‍ത്തിയും താളം കണ്ടെത്തിതുടങ്ങിയ ആശ്വാസത്തില്‍ കൊല്‍ക്കത്ത. മതീഷ പതിരാന ടീമിനൊപ്പം ചേര്‍ന്നതും കരുത്താവും. അജിങ്ക്യ രഹാനെയുടെ സ്ഥിരതയില്ലായ്മ പ്രതിസന്ധി.

Latest Stories

തിരുവനന്തപുരം സെന്‍ട്രലില്‍ വിജയം ഉറപ്പ്, കണക്കുകളെല്ലാം അനുകൂലം; ഫലം എന്തായാലും ഇനി സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകും : സുധീര്‍ കരമന

മാധ്യമസ്വാതന്ത്ര്യം: ശ്വാസം മുട്ടുന്ന ജനാധിപത്യത്തിന്റെ അവസാന ശബ്ദമോ?

സിപിഐഎം വീണ്ടും അധികാരത്തിൽ വരണമെന്നാണ് ആഗ്രഹം; ബിജെപി അക്കൗണ്ട് തുറന്നാൽ എന്താണ് പ്രശ്‌നം?: വെള്ളാപ്പള്ളി നടേശൻ

'ധോണിയെ എളുപ്പത്തിൽ എനിക്ക് പുറത്താക്കാൻ സാധിക്കും, ചെന്നൈ ഞങ്ങൾക്ക് ഒരിക്കലും ഒരു ഭീഷണിയല്ല'; വിവാദ പ്രസ്താവനയുമായി ഹർഭജൻ സിങ്

60-69 സീറ്റ് വരെ കിട്ടുമെന്ന് എക്‌സിറ്റ് പോൾ പറയുന്നുണ്ട്, പിന്നെ രണ്ടെണ്ണമല്ലേ വേണ്ടതുള്ളൂ; കേരളത്തിലെ ജനങ്ങൾ പറയുന്നത് പിണറായി തന്നെ ആകണമെന്നാണ് : എം.വി. ഗോവിന്ദൻ

'മോശമായി പെരുമാറുകയാണെങ്കിൽ സൈനിക ആക്രമണം തുടരും’; നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്ന് ട്രംപ്

മുൻവൈരാഗ്യത്തിന്റെ പേരിൽ ആക്രമണം: കൊല്ലത്ത് വിവാഹത്തിൽ പങ്കെടുക്കാനിറങ്ങിയ യുവാക്കളെ കമ്പിവടി കൊണ്ടടിച്ചു, 8 പേർ അറസ്റ്റിൽ

ഡല്‍ഹിയില്‍ നാലുനില ഫ്ലാറ്റിൽ വൻ തീപിടിത്തം: 9 പേര് മരിച്ചു, നാലുപേരുടെ നില ഗുരുതരം

ഉത്തർപ്രദേശിൽ നാല് മക്കളെ കൊലപ്പെടുത്തി അമ്മ; പ്രതി ഒളിവിൽ

പുതിയ 14 ഇന നിർദേശങ്ങൾ കൈമാറി ഇറാൻ; അതിരുകടന്നാൽ ശക്തമായി ആക്രമിക്കുമെന്ന് ട്രംപ്