IPL 2025: കപ്പ് ഞങ്ങളല്ലാതെ വേറാര്‌ അടിക്കാന്‍, കിരീടത്തില്‍ കുറഞ്ഞതൊന്നും ഹൈദരാബാദ്‌ പ്രതീക്ഷിക്കുന്നില്ല, തുറന്നുപറഞ്ഞ്‌ നിതീഷ് കുമാര്‍ റെഡ്ഡി

ഐപിഎല്ലില്‍ ഇന്ന് കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുളള പോരാട്ടമാണ്. കിരീടം കൊല്‍ക്കത്ത നേടിയെങ്കിലും 2024 സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഹൈദരാബാദ് ടീം കാഴ്ചവച്ചത്. പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലുളള ടീം കുറ്റന്‍ സ്‌കോറുകള്‍ നേടി മറ്റ് ടീമുകള്‍ക്ക്‌ വലിയ വെല്ലുവിളിയുയര്‍ത്തി. ട്രാവിസ് ഹെഡ്- അഭിഷേക് ശര്‍മ്മ ഉള്‍പ്പെട്ട ടോപ് ഓര്‍ഡറും നിതീഷ് കുമാര്‍ റെഡ്ഡിയും ഹെന്റിച്ച് ക്ലാസനും അടങ്ങിയ മധ്യനിരയും ഹൈദരാബാദിന്റെ ശക്തി കൂട്ടുന്നു. കൊല്‍ക്കത്തയെ തോല്‍പ്പിച്ച് ഫൈനലിലെ തോല്‍വിക്ക് പ്രതികാരം വീട്ടുക എന്ന ഉറച്ച ലക്ഷ്യത്തോടെയാകും ഇന്ന്  ഹൈദരാബാദ് ഇറങ്ങുക. ഇത്തവണ രാജസ്ഥാനെതിരെ ആദ്യ മത്സരം ജയിച്ചെങ്കിലും പിന്നീടുളള രണ്ട് മത്സരങ്ങളിലും ഹൈദരാബാദ് തോല്‍വി വഴങ്ങിയിരുന്നു. ഇന്നത്തെ മത്സരത്തോടെ ടൂര്‍ണമെന്റില്‍ തിരിച്ചുവരാനൊരുങ്ങുകയാണ് അവര്‍.

അതേസമയം ട്രോഫിയില്‍ കുറഞ്ഞതൊന്നും ഈ വര്‍ഷത്തെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് പ്രതീക്ഷിക്കുന്നില്ലെന്ന് പറയുകയാണ് യുവതാരം നിതീഷ് കുമാര്‍ റെഡ്ഡി. “സത്യസന്ധമായി പറയുകയാണെങ്കില്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴോ ഐപിഎലിലോ ഒന്നും ഞാന്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഒരിക്കലും ശ്രമിക്കാറില്ല. എസ്ആര്‍എച്ചിനായി ട്രോഫി ഉയര്‍ത്തുക എന്നത് മാത്രമാണ് പൂര്‍ത്തിയാകാത്ത കാര്യം. ചില റെക്കോഡുകള്‍ ഉപയോഗിച്ച് നമ്മള്‍ ചരിത്രം സൃഷ്ടിച്ചു. എന്നിരുന്നാലും ഞങ്ങളുടെ ആത്യന്തികമായ ലക്ഷ്യം കിരീടം നേടുകയെന്നതും ഒരിക്കല്‍ കൂടി ഹൈദരാബാദിന്റെ പാരമ്പര്യത്തിലേക്ക് രണ്ടാമത്തെ നക്ഷത്രം ചേര്‍ക്കുകയുമാണ്, റെഡ്ഡി പറഞ്ഞു.

കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ നിന്നായി 303 റണ്‍സ് ഹൈദരാബാദിനായി നേടിയതോടെയാണ് നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ശ്രദ്ധേയ പ്രകടനം നടത്തി അന്താരാഷ്ട്ര തലത്തിലും താരം തന്റെ വരവറിയിച്ചു. കൂടാതെ ടി20 ടീമിലും ഇടംപിടിച്ചിരുന്നു ആന്ധ്രപ്രദേശ് താരമായ നിതീഷ്.

Latest Stories

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം